ആസാമിൽ പ്രളയം; മൂന്ന് മരണം


ആസാമിൽ പ്രളയം. അഞ്ച് ജില്ലകളിലായി 24,000ലേറെ പേരെ മഴക്കെടുതി ബാധിച്ചതായാണ് റിപ്പോർട്ട്. ശക്തമായ മഴയെത്തുടർന്ന് നിരവധി പേരെ വിവിധയിടങ്ങളിൽ നിന്ന് മാറ്റി പാർപ്പിച്ചു. മഴക്കെടുതിയിൽ മൂന്ന് പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ശനിയാഴ്ച വരെ തുടർ‍ച്ചയായി പെയ്ത മഴയാണ് ആസാമിലെ വിവിധ പ്രദേശങ്ങളെ ദുരിതത്തിലാക്കിയത്. ദിമാ ഹസോ ജില്ലയിലെ ഹാഫ് ലോംഗ് പ്രദേശത്ത് മണ്ണിടിച്ചിലിൽ‍ ഒരു സ്ത്രീ ഉൾ‍പ്പെടെ മൂന്ന് പേർ‍ മരിച്ചതായി സംസ്ഥാന ദുരന്തനിവാരണസേന അറിയിച്ചു. കാച്ചർ‍, ധേമാജി, ഹോജായ്, കർ‍ബി ആംഗ്ലോംഗ് വെസ്റ്റ്, നാഗോണ്‍, കാംരൂപ് ജില്ലകളാണ് പ്രളയക്കെടുതി ഏറ്റവും കൂടുതൽ നേരിടുന്നത്.

ദിമാ ഹസോ ജില്ലയിൽ മണ്ണിടിച്ചിലിനെ തുടർന്ന് റെയിൽ ഗതാഗതം തടസപ്പെട്ടു. ട്രെയിൻ ഗതാഗതം നിലച്ചതോടെ ഡിറ്റോക്ചെറ റെയിൽവേ േസ്റ്റഷനിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി. കുടുങ്ങിക്കിടന്ന യാത്രക്കാരെ കര−വ്യോമസേനയുടെ സഹായത്തോടെ ആകാശമാർഗമാണ് രക്ഷപ്പെടുത്തിയത്.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed