സന്തോഷ് ട്രോഫി ജേതാക്കൾ‍ക്ക് കേരളത്തിന്റെ വക അഞ്ച് ലക്ഷം വീതം സമ്മാനം


സന്തോഷ് ട്രോഫി നേടിയ കേരള ടീമിന് സംസ്ഥാനത്തിന്റെ പാരിതോഷികം. ജേതാക്കൾ‍ക്ക് അഞ്ച് ലക്ഷം വീതം സമ്മാനമായി നൽ‍കും. ഇന്ന് ചേർ‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. അസിസ്റ്റന്റ് പരിശീലകൻ, മാനേജർ‍, ഗോൾ‍കീപ്പർ‍ ട്രെയിനർ‍ എന്നിവർ‍ക്ക് മൂന്നു ലക്ഷം രൂപ വീതവും പാരിതോഷികം നൽ‍കും. മേയ് രണ്ടിന് മഞ്ചേരിയിൽ‍ നടന്ന ഷൂട്ടൗട്ട് ത്രില്ലറിൽ‍ ആയിരുന്നു കേരളം കീരീടം സ്വന്തമാക്കിയത്. ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമാണ് കേരളം കളി തിരികെ പിടിച്ചത്. അധിക സമയത്തിന്റെ ഏഴാം മിനുട്ടിൽ‍ മധ്യനിര താരം ദിലീപ് ഓറോണിന്റെ ഫൽ‍യിങ്ങ് ഹെഡ്ഡർ‍ അത്രയും നേരം ആർ‍ത്തിരമ്പിയ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തെ നിശ്ശബ്ദമാക്കി. കേരളം ഗോൾ‍ ശ്രമങ്ങൾ‍ തുടർ‍ന്നെങ്കിലും ലക്ഷ്യം കണ്ടില്ല. കളി തീരാൻ നാല് മിനുട്ടുകൾ‍ മാത്രം ശേഷിക്കെ കേരളത്തിന്റെ മുഹമ്മദ് സഫ്‌നാദ് ഹെഡ്ഡറിലൂടെ തന്നെ ബംഗാളിന് മറുപടി നൽ‍കുകയായിരുന്നു. ഇതോടെയാണ് കളി ഷൂട്ടൗട്ടിലേക്ക് നീണ്ടത്.

ഷൂട്ടൗട്ടിൽ‍ കേരളത്തിന്റെ എല്ലാ കിക്കുകളും ലക്ഷ്യം കണ്ടതോടെ 2018 ന് ശേഷം കേരളം വീണ്ടും കിരീടം സ്വന്തമാക്കുകയായിരുന്നു. 

തോറ്റില്ലെങ്കിൽ‍ സിറ്റി നേടും, ക്വാഡ്രിപ്പിൾ‍ നേടാൻ‍ ചെമ്പട സന്തോഷ് ട്രോഫി ഫുട്ബാൾ‍ കിരീടം ചൂടിയ കേരള താരങ്ങൾ‍ക്കുള്ള പാരിതോഷികം മുഖ്യമന്ത്രി പിണറായി വിജയൻ യു.എസിൽ‍നിന്ന് തിരിച്ചെത്തിയ ശേഷം പ്രഖ്യാപിക്കുമെന്ന് കായിക മന്ത്രി വി അബ്ദുൾ‍ റഹ്മാൻ‍ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് മന്ത്രി സഭായോഗം വിഷയം പരിഗണിച്ചത്. കേരളത്തിന്റെ ഏഴാം സന്തോഷ് ട്രോഫി കിരീടമാണ് മഞ്ചേരിയിൽ‍ നിന്നും കരസ്ഥമാക്കിയത്. തങ്ങളുടെ 15ാം ഫൈനലിലാണ് ബംഗാളിനെ തകർ‍ത്ത് കേരളത്തിന്റെ ഏഴാം കിരീടം. ക്യാപ്റ്റൻ മണിക്കും, വിപി സത്യനും കുരികേശ് മാത്യുവിനും വി. ശിവകുമാറിനും സിൽ‍വസ്റ്റർ‍ ഇഗ്‌നേഷ്യസിനും രാഹുൽ‍ വി. രാജിനും ശേഷം കേരളത്തിനായി സന്തോഷ് ട്രോഫി കിരീടം ഏറ്റുവാങ്ങുന്ന ക്യാപ്റ്റനാണ് ജിജോ ജോസഫ് മാറുകയും ചെയ്തു.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed