ആശുപത്രിയുടെ പരസ്യം; സോനു സൂദ് ആവശ്യപ്പെട്ടത് 50 കരൾ‍മാറ്റ ശസ്ത്രക്രിയകൾ‍


ഒരു ആശുപത്രിയുടെ പരസ്യത്തിൽ‍ സഹകരിക്കുന്നതിന് സോനു സൂദ് പ്രതിഫലമായി ആവശ്യപ്പെട്ടത് 50 കരൾ‍മാറ്റ ശസ്ത്രക്രിയകൾ‍. ദ മാൻ മാസികയ്ക്ക് നൽ‍കിയ അഭിമുഖത്തിലാണ് സോനു സൂദിന്റെ വെളിപ്പെടുത്തൽ‍. ഇത്രയും ആളുകൾ‍ക്ക് ശസ്ത്രക്രിയ നടത്തണമെങ്കിൽ‍ 12 കോടിയോളം രൂപവേണ്ടിവരുമെന്ന് സോനു സൂദ് പറഞ്ഞു.

ഒരു യാത്രയ്ക്കിടെയാണ് ആശുപത്രിയിൽ‍ നിന്ന് എന്നെ ഒരാൾ‍ ബന്ധപ്പെടുന്നത്. ഞാനുമായി സഹകരിച്ച് പ്രവർ‍ത്തിക്കാന്‍ താൽ‍പര്യമുണ്ടെന്ന് അവർ‍ അറിയിച്ചു. ഞാന്‍ അവരെ പ്രമോട്ട് ചെയ്യാമെന്നും പകരമായ 50 ആളുകളുടെ കരൾ‍മാറ്റ ശസ്ത്രക്രിയ നടത്തണമെന്ന് ആവശ്യപ്പെട്ടു. 12 കോടിയോളം രൂപയാണ് അതിന് ചെലവുവരുന്നത്. ഇപ്പോൾ‍ ശസ്ത്രക്രിയ നടന്നുകൊണ്ടിരിക്കുകയാണ്. സാമ്പത്തിക സ്ഥിതിയില്ലാത്തവർ‍ക്കാണ് ശസ്ത്രക്രിയ നടത്തിക്കൊടുക്കുന്നത് ∠ സോസു സൂദ് വ്യക്തമാക്കി.

മഹാമാരിക്കാലത്ത് സോനു സൂദ് നടത്തിയ ദുരിതാശ്വാസ പ്രവർ‍ത്തനങ്ങൾ‍ ഏറെ ശ്രദ്ധനേടിയിരുന്നു. ജോലി സംബന്ധമായി മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയവർ‍ക്ക് വീടുകളിലേക്ക് പോകാന്‍ ബസ് അടക്കമുള്ള സംവിധാനങ്ങൾ‍ സോനു സൂദ് ഏർപ്പെടുത്തിയിരുന്നു. മാത്രമല്ല ഒട്ടേറയാളുകൾക്ക് ചികിത്സാസഹായവും നൽകിയിരുന്നു.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed