പിതാവിന്റെ അന്ത്യാഭിലാഷം; 1.5 കോടിയുടെ ഭൂമി മുസ്ലീം പള്ളിക്ക് നൽ‍കി ഹിന്ദു സഹോദരിമാർ‍


പരേതനായ പിതാവിന്റെ അന്ത്യാഭിലാഷം നിറവേറ്റുന്നത്തിന് 1.5 കോടിയുടെ ഭൂമി മുസ്ലീം പള്ളിക്ക് സംഭാവ ചെയ്തത് ഹിന്ദു സഹോദരിമാർ‍. ഉത്തരാഖണ്ഡിലെ ഉദ്ധംസിംഗ് നഗർ‍ ജില്ലയിലെ കാസിപൂരിലാണ് സംഭവം. അച്ഛന്റെ അവസാന ആഗ്രഹം സഫലമാക്കുക മക്കളുടെ കർ‍ത്തവ്യമാണെന്നും, പിതാവിൻ്റെ ആത്മാവിന് സന്തോഷം ലഭിച്ചു കാണുമെന്നും സഹോദരിമാർ‍ പ്രതികരിച്ചു.

2003ലാണ് ഇവരുടെ പിതാവും കർ‍ഷകനുമായ ബ്രജ്‌നന്ദൻ‍ പ്രസാദ് രസ്‌തോഗി മരണപ്പെട്ടത്. പുരോഗമന ചിന്താഗതിക്കാരനായ ബ്രജ്‌നന്ദൻ‍ തന്റെ അടുത്ത ബന്ധുക്കളോട് മാത്രമാണ് ആഗ്രഹം പറഞ്ഞിരുന്നത്. ഈയിടെയാണ് ഡൽ‍ഹിയിലും മീററ്റിലും താമസമാക്കിയ അദ്ദേഹത്തിന്റെ മക്കളായ സരോജ്, അനിത എന്നിവർ‍ പിതാവിന്റെ അന്ത്യാഭിലാഷം അറിയുന്നത്. പിന്നാലെ ഭൂമി സംഭാവന ചെയ്യാനുള്ള സന്നദ്ധത അറിയിക്കുകയായിരുന്നു.

ബ്രജ്‌നന്ദൻ പ്രസാദ് ജീവിച്ചിരുന്ന സമയത്തും പള്ളി കമ്മിറ്റിയുടെ സംഭാവനകൾ‍ ആദ്യം നൽ‍കിയിരുന്നത് അദ്ദേഹമായിരുന്നു. വശ്വാസികൾ‍ക്ക് ഭക്ഷണ സാധനങ്ങളും നൽ‍കിയിരുന്നു. അദ്ദേഹത്തിന്റെ മരണ ശേഷം മക്കൾ ഈ പ്രവർ‍ത്തി തുടരുന്നു. 

ഈദ് ദിനത്തിൽ‍ അവർ‍ക്ക് വേണ്ടി പള്ളികളിൽ‍ പ്രാർ‍ത്ഥിച്ചും സഹോദരിമാരുടെ ചിത്രങ്ങൾ‍ സാമുഹ്യ മാധ്യമങ്ങളിൽ‍ പങ്കുവെച്ചും അവരോടുള്ള സ്‌നേഹം മുസ്ലീംകളും പങ്കുവച്ചിരുന്നു.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed