ഇത്തിഹാദ് എയർ‍വേയ്‍സിനെതിരെ കാരണം കാണിക്കൽ‍ നോട്ടീസ് അയച്ച് ഡൽഹി സർ‍ക്കാർ‍


ന്യൂഡൽഹി: കോവിഡ് നിയന്ത്രണത്തിനായി നിഷ്‍കർ‍ഷിച്ചിരിക്കുന്ന നിബന്ധനകൾ‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി ഇത്തിഹാദ് എയർ‍വേയ്‍സിന് ഡൽഹി സർ‍ക്കാർ‍ കാരണം കാണിക്കൽ‍ നോട്ടീസ് നൽ‍കി. ഒമിക്രോണിന്‍റെ പശ്ചാത്തലത്തിൽ വിദേശത്തുനിന്നെത്തുന്ന യാത്രക്കാർ‍ക്കായി കേന്ദ്ര സർ‍ക്കാർ‍ പുറത്തിറക്കിയ മാർ‍ഗനിർ‍ദേശങ്ങളിൽ‍ ചിലത് കന്പനി പാലിച്ചില്ലെന്ന് തിങ്കളാഴ്‍ച ഡൽഹി സർക്കാർ നൽ‍കിയ നോട്ടീസിൽ‍ പറയുന്നു. അബുദാബിയിൽ‍നിന്ന് ഞായറാഴ്‍ചയും തിങ്കളാഴ്‍ചയും ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്‍ട്ര വിമാനത്താവളത്തിലെത്തിയ രണ്ട് വിമാനങ്ങളിലെ യാത്രക്കാരുടെ നടപടിക്രമങ്ങളുടെ പേരിലാണ് നോട്ടീസ് നൽ‍കിയത്.  വിമാന യാത്രക്കാരിൽ‍ രണ്ട് ശതമാനം പേരെ തെരഞ്ഞെടുത്ത് കോവിഡ് പരിശോധനയ്‍ക്ക് വിധേയമാക്കണമെന്ന കേന്ദ്ര സർ‍ക്കാർ‍ നിർ‍ദേശമാണ് ഇത്തിഹാദ് ലംഘിച്ചതെന്ന് നോട്ടീസിൽ‍ പറയുന്നു. 

24 മണിക്കൂറിനകം ഇത്തിഹാദിന്‍റെ േസ്റ്റഷൻ മാനേജർ‍ ഇക്കാര്യത്തിൽ‍ വിശദീകരണം നൽ‍കണമെന്നാണ് വസന്ത് വിഹാർ‍ സബ്‍ഡിവിഷൺ മജിസ്‍ട്രേറ്റ് നൽ‍കിയ നോട്ടീസിലെ ആവശ്യം. മറുപടി നൽ‍കിയില്ലെങ്കിൽ‍ വിശദീകരണമൊന്നും നൽ‍കാനില്ലെന്ന് കണക്കാക്കി ദുരന്ത നിവാരണ നിയമപ്രകാരവും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 188−ാം വകുപ്പ് പ്രകാരവും നടപടി സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed