ഇന്ത്യയിൽ 11,919 പേർക്ക് കൂടി കോവിഡ്


ന്യൂഡൽഹി: രാജ്യത്ത് 11,919 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. തുടർച്ചയായ 41−ാം ദിവസമാണ് രാജ്യത്ത് ഇരുപതിനായിരത്തിൽ താഴെ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. 24 മണിക്കൂറിനിടെ 470 മരണങ്ങൾ കോവിഡ് കണക്കിൽ ഉൾപ്പെട്ടിട്ടുണ്ട്. 11,242 പേർക്ക് രോഗമുക്തിയുണ്ടായി. രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണത്തിലും നേരിയ വർധനയുണ്ടായി. 

1.28 ലക്ഷം പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 6,849 പേർക്ക് രോഗം സ്ഥിരീകരിച്ച കേരളത്തിലാണ് പ്രതിദിന രോഗികൾ എണ്ണം കൂടുതൽ. കഴിഞ്ഞ ദിവസങ്ങളിലെ മരണങ്ങൾ കൂടി ഉൾപ്പെടുത്തി പുതിയ കണക്കുപുറത്തുവിട്ടതിനാൽ 388 മരണങ്ങളും 24 മണിക്കൂറിനിടെ കേരളത്തിൽ കണക്കിൽ വന്നു. 1,003 പേർക്ക് രോഗം സ്ഥിരീകരിച്ച മഹാരാഷ്ട്രയാണ് രോഗികളുടെ എണ്ണത്തിൽ രണ്ടാമത്. മറ്റൊരു സംസ്ഥാനത്തും പ്രതിദിന രോഗികളുടെ എണ്ണം നാലക്കം കടന്നില്ല.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed