ഡെങ്കിപ്പനി വ്യാപിക്കുന്നു; കേരളമടക്കം 9 സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര സംഘം


ന്യുഡൽ‍ഹി: കോവിഡ് വ്യാപനത്തിൽ‍ നിന്ന് രാജ്യം മുക്തി നേടി വരുന്നതിനിടെ ആശങ്കയായി ഡെങ്കിപ്പനിയും. ഡെങ്കി വ്യാപിക്കുന്നുവെന്ന റിപ്പോർ‍ട്ടിനെ തുടർ‍ന്ന് ഒന്പത് സംസ്ഥാനങ്ങളിലേക്കും കേന്ദ്ര ഭരണ പ്രദേശങ്ങളിലേക്കും കേന്ദ്ര ആരോഗ്യ വിദഗ്ധർ‍ എത്തുന്നു. പനി പടരുന്നത് തടയുന്നതിനും നടപടികൾ‍ സ്വീകരിക്കാനാണ് ഉന്നതതല സംഘത്തിന്റെ വരവ്.

ഹരിയാന, കേരളം, പഞ്ചാബ്, രാജസ്ഥാന്‍, തമിഴ്‌നാട്, ഉത്തർ‍പ്രദേശ്, ഉത്തരാഖണ്ഡ്, ഡൽ‍ഹി, ജമ്മു കശ്മീർ‍ എന്നിവിടങ്ങളിലാണ് കേന്ദ്രസംഘമെത്തുന്നത്. ഡെങ്കി വ്യാപനം രൂക്ഷമായ സംസ്ഥാനങ്ങളിൽ‍ എല്ലാ സഹായങ്ങളും നൽ‍കണമെന്ന് ആരോഗ്യമന്ത്രി മൻസൂക് മാണ്ഡവിയ മന്ത്രാലയം ഉദ്യോഗസ്ഥർ‍ക്ക് നിർ‍ദേശം നൽ‍കിയിരുന്നു.

ഇതുവരെ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 1,16,991 പേർ‍ക്കാണ് ഡെങ്കിപ്പനി റിപ്പോർ‍ട്ട് ചെയ്തിരിക്കുന്നത്.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed