മഹാരാഷ്ട്രയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് 3 മരണം


മുംബൈ: മഹാരാഷ്ട്രയിലുണ്ടായ വാഹനാപകടത്തിൽ 3 മരണം. 6 പേർക്ക് പരുക്ക്. പൂനെ−മുംബൈ എക്സ്പ്രസ് ഹൈവേയിൽ ഏഴ് വാഹനങ്ങൾ പരസ്പരം ഇടിച്ചുകയറിയാണ് അപകടം ഉണ്ടായത്. പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് പറഞ്ഞു.

ഇന്ന് പുലർച്ചെ 5:30നാണ് സംഭവം. ഇറച്ചി കോഴിയുമായി വന്ന ട്രക്ക് മുന്നിലെ വാഹനത്തിൽ ഇടിച്ച ശേഷം മറ്റ് വാഹനങ്ങളിലേക്കും ഇടിച്ചു കയറി. അപകട കാരണം വ്യക്തമല്ലെങ്കിലും ഡ്രൈവർ ഉറങ്ങിയതാവാം എന്നാണ് നിഗനമാനം.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed