ക്രിക്കറ്റ് താരം യുവരാജ് സിംഗിനെ അറസ്റ്റ് ചെയ്തു



ക്രിക്കറ്റ് താരം യുവരാജ് സിംഗിനെ അറസ്റ്റ് ചെയ്തു. ഹരിയാന പൊലീസിന്റേതാണ് നടപടി. സഹ താരത്തിനെതിരെ ജാതീയമായ പരാമർശങ്ങൾ നടത്തിയെന്ന ആരോപണത്തിലാണ് അറസ്റ്റ്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഹൈക്കോടതി നിർദ്ദേശം അനുസരിച്ച് വിട്ടയച്ചതായി ഹരിയാന പൊലീസ് അറിയിച്ചു.
ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചാഹലിനെതിരെ ജാതീയ അതിക്ഷേപം നടത്തിയ കേസിലായിരുന്നു അറസ്റ്റ്. ഇൻസ്റ്റഗ്രാം ലൈവിലൂടെയായിരുന്ന താരത്തിന്റെ പരാമർശം. എന്നാൽ പരാമർശങ്ങൾ മനഃപൂർവമല്ലെന്ന് പറഞ്ഞ് യുവരാജ് സിംഗ് മാപ്പ് അപേക്ഷിച്ച് രംഗത്തെത്തിയിരുന്നു.
ഹരിയാന സ്വദേശിയായ ദളിത് ആക്ടിവിസ്റ്റ് രജത് കൽസന്റെ പരാതിയിലാണ് യുവരാജ് സിംഗിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. എസ്.സി/എസ്.ടി വിഭാഗത്തിനെതിരായ അതിക്രമങ്ങൾ തടയൽ നിയമപ്രകാരമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed