ഒടിടി പ്ലാറ്റ്‌ഫോമുകൾ‍ നിയന്ത്രിച്ചില്ലെങ്കിൽ‍ ഇന്ത്യയ്‌ക്ക് നാശം; മോഹൻ ഭാഗവത്


ന്യൂഡൽഹി: ഒടിടി പ്ലാറ്റ്‌ഫോമുകൾക്കെതിരെ ആർഎസ്എസ് സർസംഘ ചാലക് മോഹൻ ഭാഗവത്. ഒടിടി വഴി പ്രദർശിപ്പിക്കുന്നവയുടെ ഉള്ളടക്കം സർക്കാർ നിയന്ത്രിക്കണമെന്നും മോഹൻ ഭാഗവത് ആവശ്യപ്പെട്ടു. വിജയദശമി ദിനത്തിൽ ആർഎസ്എസ് ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്യവെയാണ് മോഹൻ ഭാഗവതിന്റെ ആഹ്വാനം.

‘ഒടിടി പ്ലാറ്റ്‌ഫോമുകൾ വഴി എന്താണ് കാണിക്കുന്നത് എന്നതിന് യാതൊരു നിയന്ത്രണവുമില്ല. സ്‌കൂൾ വിദ്യാർഥികളുടെ കയ്യിലെല്ലാം ഇപ്പോൾ മൊബൈൽ ഫോണുകളുണ്ട്. ഒടിടി പ്ലാറ്റ്‌ഫോമുകളെ കെട്ടഴിച്ചുവിട്ടാൽ ഇന്ത്യയ്ക്ക് നാശമുണ്ടാകും’ −മോഹൻ ഭാഗവത് പറഞ്ഞു.

നേരത്തെയും ആർഎസ്എസ് ഒടിടികൾക്കെതിരെ രംഗത്തെത്തിയിരുന്നു. ഇന്ത്യൻ സംസ്‌കാരത്തെ അപകീർത്തിപ്പെടുത്തുന്ന വിധത്തിലാണ് ആമസോൺ പ്രൈംവീഡിയോയിലെ ഉള്ളടക്കമെന്ന് ആർഎസ്എസ് അനുകൂല മാസികയായ ‘പഞ്ചജന്യ’ ആരോപിച്ചിരുന്നു.

‘ഈസ്റ്റ് ഇന്ത്യ കന്പനി 2.0’ എന്നാണ് ആമസോണിനെ പഞ്ചജന്യ വിശേഷിപ്പിച്ചത്. താണ്ടവ്, പതാല്ലോക്, ദി ഫാമിലി മാൻ തുടങ്ങിയ സീരീസുകൾക്കെതിരെയും സംഘപരിവാർ സംഘടനകൾ രംഗത്തെത്തിയിരുന്നു.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed