ദുർഗാ പൂജ ആഘോഷത്തിനിടെ ആക്രമം: നടപടി സ്വീകരിക്കുമെന്ന് ബംഗ്ലാദേശ് മുഖ്യമന്ത്രി


ധാക്ക: ബംഗ്ലാദേശിൽ ദുർഗാ പൂജ ആഘോഷത്തിനിടെ ഹിന്ദുക്ഷേത്രങ്ങൾ ആക്രമിക്കപ്പെട്ട സംഭവത്തിൽ അക്രമികൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. മുസ്ലീം ഭൂരിപക്ഷമുള്ള രാജ്യത്ത് ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാൻ സർക്കാർ വേണ്ട നടപടി സ്വീകരിക്കുന്നില്ലെന്ന വിമർശനം ഉയരുന്നതിനിടെയാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്. 

ബംഗ്ലാദേശിലെ കോമിലയിലാണ് ദുർഗാ പൂജ ആഘോഷത്തിനിടെ ഹിന്ദുക്ഷേത്രങ്ങൾക്ക് നേരെ ആക്രമണമുണ്ടായത്. സംഭവത്തിൽ നാല് പേർ കൊല്ലപ്പെട്ടിരുന്നു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ 22 ജില്ലകളിൽ സൈന്യത്തെ വിന്യസിക്കുകയും ചെയ്തു. കോമിലയിലെ സംഭവങ്ങൾ‍ അന്വേഷിച്ചു വരികയാണ്. കുറ്റവാളികളെ വെറുതെ വിടില്ല. അവർ‍ ഏത് വിഭാഗത്തിലുള്ളവരാണെങ്കിലും നടപടി സ്വീകരിക്കും. −ഷെയ്ഖ് ഹസീന പറഞ്ഞു. ധാക്കയിലെ ധാകേശ്വരി ക്ഷേത്രത്തിൽ‍ നടന്ന ചടങ്ങിനിടെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed