ആരോഗ്യ പ്രവർ‍ത്തകർക്ക് സൗജന്യ വിമാന ടിക്കറ്റ്


അബുദാബി: കൊവിഡ് മുന്നണിപ്പോരാളികളായ ആരോഗ്യ പ്രവർ‍ത്തകരോടുള്ള ആദരവായി സൗജന്യ വിമാന ടിക്കറ്റ് നൽ‍കാൻ അബുദാബി ആരോഗ്യ സേവന വിഭാഗമായ സേഹ.  അബുദാബി സർ‍ക്കാർ‍ ആരോഗ്യ മേഖലയിലെ എല്ലാ ജീവനക്കാർ‍ക്കും ഈ പദ്ധതിയുടെ ഗുണഫലം ലഭിക്കും. ആരോഗ്യ പ്രവർ‍ത്തകർ‍ക്ക് നാട്ടിലുള്ള കുടുംബാംഗങ്ങളെ കണ്ട് മടങ്ങാനാണ് സേഹ സൗജന്യ വിമാന ടിക്കറ്റ് നൽ‍കുന്നത്. 

നേരത്തെ ഡോക്ടർ‍മാർ‍ക്കും നഴ്‌സുമാർ‍ക്കുമായിരുന്നു ഈ ആനുകൂല്യം. 2022 ജൂൺ‍ വരെയാണ് ഈ ആനുകൂല്യം നിലവിലുള്ളത്. ഏത് ദിവസമാണ് നാട്ടിൽ‍ പോകേണ്ടതെന്ന് ജോലി ചെയ്യുന്ന സ്ഥാപനം വഴി ഇത്തിഹാദ് എയർ‍വേയ്‌സിൽ‍ അറിയിച്ചാൽ‍ ടിക്കറ്റ് ലഭിക്കും.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed