ആഗോള പട്ടിണി സൂചികയിൽ ഇന്ത്യ 101-ാം സ്ഥാനത്ത്


ന്യൂഡൽഹി: ആഗോള പട്ടിണി സൂചിക(ജിഎച്ചഐ)യില്‍ പാക്കിസ്ഥാനും, ബംഗ്ലാദേശിനും ശ്രീലങ്കയ്ക്കും നേപ്പാനും പിന്നിലായി ഇന്ത്യ. 116 രാജ്യങ്ങളാണ് പട്ടികയിലുള്ളത്. ഇതില്‍ 101-ാംസ്ഥാനമാണ് ഇന്ത്യയ്ക്ക്. ഐറിഷ് ജീവകാരുണ്യ പ്രവര്‍ത്തകനായ കണ്‍സേണ്‍ വേള്‍ഡ് വൈഡും ജര്‍മന്‍ സംഘടനയായ വെല്‍റ്റ് ഹങ്കര്‍ ഹില്‍ഫെയും ചേര്‍ന്ന് തയാറാക്കിയ റിപ്പോര്‍ട്ടാണിത്. ചൈന, ബ്രസീല്‍, കുവൈത്ത് ഉള്‍പ്പടെ അഞ്ചില്‍ താഴെ സ്‌കോറുള്ള 18 രാജ്യങ്ങളാണ് പട്ടികയില്‍ ഒന്നാംസ്ഥാനത്ത്. കഴിഞ്ഞ വര്‍ഷം 94-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. ഇന്ത്യയുടെ ഗ്ലോബല്‍ ഹങ്കര്‍ ഇന്‍ഡെക്‌സ് സ്‌കോര്‍ 27.5 ആണ്. 2000ത്തില്‍ 38.8, 2006ല്‍ 37.4 2012ല്‍ 28.8 എന്നിങ്ങനെയായിരുന്നു ഇന്ത്യയുടെ സ്‌കോര്‍.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed