കർഷകരുമായി ചർച്ചയ്ക്ക് തയാറാണെന്ന സൂചനയുമായി പ്രധാനമന്ത്രി


ന്യൂഡൽഹി: രാജ്യത്തെ കർഷക സമരം തണുപ്പിക്കാൻ കർഷകരുമായി ചർച്ചയ്ക്ക് തയാറാണെന്ന സൂചനയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തർക്കമുള്ള വിഷയങ്ങളിൽ ചർച്ചയാകാം. പുതിയ കാർഷിക നിയമത്തിൽ എവിടെയാണ് ഭേദഗതി വേണ്ടതെന്ന് ആരും ചൂണ്ടിക്കാട്ടിയിട്ടില്ലെന്നും പ്രധാനമന്ത്രി ഓപ്പൺ മാഗസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. പുതിയ കാർഷിക നിയമം വന്ന അന്നു മുതൽ സർക്കാർ നയം വ്യക്തമാക്കിയതാണ്. എല്ലായിപ്പോഴും ചർച്ചയ്ക്ക് വാതിലുകൾ തുറന്നിട്ടിരുന്നു. എന്നാൽ പ്രതിപക്ഷം അനാവശ്യമായി വിവാദമുണ്ടാക്കി കർഷകരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചുവെന്നും മോദി കുറ്റപ്പെടുത്തി.  

കോവിഡ് പ്രതിരോധ കുത്തിവയ്പിൽ ഇന്ത്യ വളരെ അധികം മുന്നിലെത്തി. രാജ്യത്തെ മുതിർന്ന ജനസംഖ്യയുടെ 69 ശതമാനത്തിനും കുറഞ്ഞത് ഒരു ഡോസ് വാക്സിൻ ലഭിച്ചിട്ടുണ്ട്. 25 ശതമാനം പേർ രണ്ടു ഡോസ് വാക്സിനും സ്വീകരിച്ചു കഴിഞ്ഞു. ഡിസംബർ അവസാനത്തോടെ വാക്സിനേഷൻ പൂർത്തിയാക്കാമെന്നാണ് കരുതുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. കോവിഡ് മഹാമാരിയിൽ ലോകത്തിലെ ഇന്ത്യയുടെ അവസ്ഥ താരതമ്യം ചെയ്യുന്പോൾ, പല വികസിത രാജ്യങ്ങളെക്കാളും നമ്മൾ മികച്ച പ്രകടനം കാഴ്ചവച്ചു. എന്നാൽ ചില നിഷേധാത്മക പ്രചാരണങ്ങളുമുണ്ടായി. പ്രതിപക്ഷത്തിന്‍റെ പെരുമാറ്റം ദൗർഭാഗ്യകരമാണ്. ജനങ്ങളിലാണ് തനിക്ക് വിശ്വാസമെന്നും മോദി കൂട്ടിച്ചേർത്തു.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed