ട്രാൻസ്ജെൻഡേഴ്സിനെ ഒബിസി പട്ടികയിൽ ഉൾപ്പെടുത്തും


ന്യൂഡൽഹി: ട്രാൻസ്ജെൻഡേഴ്സിന് സംവരണം നൽകാൻ കേന്ദ്രസർക്കാർ നടപടി ആരംഭിച്ചു. ഒബിസി പട്ടികയിൽ ഉൾപ്പെടുത്താനാണ് കേന്ദ്രനടപടി. ഇതോടെ ട്രാൻസ്ജെൻഡേഴ്സിന് തൊഴിലിനും വിദ്യാഭ്യാസത്തിനും ആനുകൂല്യം ലഭിക്കും. സാമൂഹിക നീതി മന്ത്രാലയം ഇതുസംബന്ധിച്ച റിപ്പോർട്ട് തയാറാക്കി. 

ട്രാൻസ് സമൂഹത്തിന്‍റെ ശാക്തീകരണത്തിന്‍റേയും അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന്‍റേയും ഭാഗമായാണ് ഈ നീക്കം. നിലവിൽ ജാതിയുടെ അടിസ്ഥാനത്തിനാണ് ഒബിസി പട്ടിക നിർണയിക്കുന്നത്. ആദ്യമായിട്ടാണ് ലിംഗപരമായിട്ടുള്ള മാനദണ്ഡം കണക്കിലെടുത്ത് സംവരണം ഏർപ്പെടുത്തുന്നത്. അതേസമയം സംവരണത്തിന്‍റെ നിയമപ്രക്രിയ വളരെ ദൈർഘ്യമേറിയതാണെന്ന് കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed