ഡൽ‍ഹിയിൽ‍ നാലു നില കെട്ടിടം തകർ‍ന്നു; രണ്ട് കുട്ടികൾ‍ മരിച്ചു


ന്യൂഡൽഹി: ഡൽ‍ഹിയിൽ‍ നാലു നില കെട്ടിടം തകർ‍ന്ന് അപകടം. സബ്ജി മണ്ഡി മേഖലയിലാണ് അപകടമുണ്ടായത്. നാലു നില കെട്ടിടത്തിന്റെ പകുതിഭാഗം തകർ‍ന്നു വീഴുകയായിരുന്നു. അപകടത്തിൽ‍ രണ്ടു കുട്ടികൾ‍ മരിച്ചു. കെട്ടിടത്തിന്റെ താഴത്തെ നിലയിൽ‍ നിർ‍മാണ പ്രവർ‍ത്തനങ്ങൾ‍ നടക്കുകയായിരുന്നതിനാൽ‍ തൊഴിലാളികൾ‍ മാത്രമായിരുന്നു കെട്ടിടത്തിയുണ്ടായിരുന്നത്. സമീപത്ത് കൂടി നടന്നു പോകുകയായിരുന്ന കുട്ടികളാണ് അപകടത്തിൽ‍പ്പെട്ടത്. ഇവരുടേ ദേഹത്തേക്ക് കെട്ടിടം തകർ‍ന്നു വീഴുകയായിരുന്നു. ഇരുവരേയും പുറത്തെടുത്ത് ആശുപത്രിയിൽ‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ‍ രക്ഷിക്കാനായില്ല. രക്ഷപ്പെടുത്തിയ ഒരു തൊഴിലാളി ഗുരുതരാവസ്ഥയിൽ‍ ആശുപത്രിയിൽ‍ തുടരുകയാണ്. കുടുങ്ങി കിടക്കുന്ന ആളുകളുടെ എണ്ണം വ്യക്തമല്ലെന്ന് ഡിസിപി അറിയിച്ചു.

നിർ‍മാണ പ്രവർ‍ത്തനത്തിനായി ഉപയോഗിച്ചിരുന്ന ഇലക്ട്രിക് ഡ്രില്ലാണ് കെട്ടിടം തകരാൻ കാരണമായതെന്നാണ് പ്രദേശവാസികൾ‍ പറയുന്നത്. പൊലീസും ദേശീയ ദുരന്തനിവാരണ സേനയും മുൻസിപ്പൽ‍ കോർ‍പ്പറേഷൻ ഉദ്യോഗസ്ഥരുമാണ് രക്ഷാപ്രവർ‍ത്തനം നടത്തുന്നത്.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed