കർണാടക മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പ രാജിവച്ചു


ബംഗളൂരു: കർണാടക മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പ രാജിവച്ചു. ബിജെപി സർക്കാർ രണ്ടു വർഷം പൂർത്തിയാക്കിയ ചടങ്ങിലാണ് യെദിയൂരപ്പ രാജിപ്രഖ്യാപനം നടത്തിയത്. വിതുമ്പി കരഞ്ഞാണ് അദ്ദേഹം തീരുമാനം അറിയിച്ചത്. ഇന്ന് ഉച്ചയ്ക്ക് ശേഷം ഗവർണർക്ക് രാജി സമർപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ദേശീയ നേതൃത്വത്തിന്‍റെ ഇടപെടലാണ് യെദിയൂരപ്പയ്ക്ക് തിരിച്ചടിയായത്. മകനെ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള നീക്കം നടത്തിയതും അദ്ദേഹത്തിന് തിരിച്ചടിയായി. യെദിയൂരപ്പയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം ദേശീയ നേതൃത്വത്തെ സമീപിച്ചിരുന്നു. എന്നാൽ ലിംഗായത്ത് സമുദായത്തിലെ പ്രമുഖ നേതാവായ അദ്ദേഹത്തെ പിണക്കി മുന്നോട്ടുപോകാൻ ദേശീയ നേതൃത്വം തയാറായില്ല. യെദിയൂരപ്പ തുടരുന്നതിനായി ലിംഗായത്ത് സമുദായം വലിയ സമ്മർദ്ദം ചെലുത്തുകയും ചെയ്തു. സ്ഥാനം രാജിവയ്ക്കുന്നതിന് യെദിയൂരപ്പയുടെ ഉപാധികൾ ദേശീയ നേതൃത്വം അംഗീകരിച്ചോ എന്ന കാര്യത്തിലും വ്യക്തതയില്ല.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed