സാന്പത്തിക പാക്കേജ് അവസാനഘട്ടത്തിൽ ഏഴ് പ്രധാന പ്രഖ്യാപനങ്ങൾ


കൊവിഡ് പ്രതിസന്ധി മറികടക്കാൻ നരേന്ദ്ര മോദി സർക്കാർ പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ സാന്പത്തിക പാക്കേജിന്റെ അഞ്ചാംഘട്ട പ്രഖ്യാപനവുമായി കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. ഏഴ് മേഖലകളിലായുള്ള പദ്ധതികളാണ് സാന്പത്തിക പാക്കേജിന്റെ അവസാനഘട്ടത്തിൽ ധനമന്ത്രി പ്രഖ്യാപിക്കുന്നത്. തൊഴിലുറപ്പ്, ആരോഗ്യം, വ്യവസായം, കന്പനി നിയമങ്ങളുടെ ലളിത വത്കരണം എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇതിൽ തൊഴിലുറപ്പ് പദ്ധതികൾക്കാണ് കൂടുതൽ ഊന്നൽ നൽകുന്നത്.

രാജ്യം നിർണായക ഘട്ടത്തിലെന്ന് പറഞ്ഞുകൊണ്ടാണ് നിർമല സീതാരാമൻ വാർത്താസമ്മേളനം ആരംഭിച്ചത്. പ്രതിസന്ധികളെ അവസരമാക്കാനാണ് പ്രധാനമന്ത്രി പറഞ്ഞതെന്ന് ധനമന്ത്രി പറഞ്ഞു. സാന്പത്തിക പാക്കേജിലൂടെ ലക്ഷ്യമിടുന്നത് രാജ്യത്തിന്റെ സ്വയം പര്യാപ്തതയാണ്. സ്വാശ്രയ ഭാരതത്തിനായി ഭൂമിയും തൊഴിലും പണവും നിയമവും വിനിയോഗിക്കണം. ലോക്ക് ഡൗൺ കാലത്ത് ആവശ്യക്കാർക്ക് ഭക്ഷണം എത്തിക്കാനായെന്ന് പറഞ്ഞ മന്ത്രി എഫ്‌സിഐക്കും സംസ്ഥാന സർക്കാരിനും അഭിനന്ദനം അറിയിച്ചു.

കേന്ദ്രസർക്കാരിന്റെ വിവിധ പദ്ധതികളിലൂടെ എത്തിച്ച പണത്തിന്റെ കണക്കുകളും ധനമന്ത്രി എടുത്തുപറഞ്ഞു. 8.19 കോടി കർഷകർക്ക് 2000 രൂപ വീതം 16900 കോടി വിതരണം ചെയ്തു. ജൻധൻ അക്കൗണ്ടുള്ള 20 കോടി സ്ത്രീകൾക്ക് 25000 കോടി നൽകി. ഉജ്വല പദ്ധതി വഴി 6.81 കോടി സൗജന്യ ഗ്യാസ് സിലിണ്ടർ നൽകി. കുടിയേറ്റത്തൊഴിലാളികളുടെ മടക്കത്തിൽ 85% തുകയും കേന്ദ്രസർക്കാരാണ് വഹിച്ചത്. ജീവനുണ്ടെങ്കിലേ ജീവിതമുള്ളൂ എന്നത് ഓർക്കണം. അതിനാലാണ് ഈ പദ്ധതി പ്രഖ്യാപിച്ചതെന്നും നിർമലാ സീതാരാമൻ പറഞ്ഞു.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed