വിവാഹിതയായ സ്ത്രീയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസ് നിലനിൽക്കില്ല; ഹൈക്കോടതി


വിവാഹിതയായ സ്ത്രീയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസ് നിലനിൽക്കില്ലെന്ന് ഹൈക്കോടതി. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് ആരോപിച്ച് കൊല്ലം സ്വദേശിയായ യുവതിയാണ് കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ നിയമപരമായി വിവാഹം സാധ്യമല്ലെന്നിരിക്കെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതി നിലനിൽക്കില്ലെന്ന് കേസ് റദ്ദാക്കിക്കൊണ്ട് ജസ്റ്റിസ് കൗസർ എടപ്പഗത്ത് പറഞ്ഞു.

ഏറെ കാലമായി ഭർത്താവിൽ നിന്ന് അകന്നു കഴിയുകയാണെങ്കിലും വിവാഹമോചനത്തിന്റെ നടപടികൾ പൂർത്തിയായിട്ടില്ല. ഇതിനിടെ വിദേശത്ത് വച്ചാണ് യുവതിയും യുവാവും പരിചയപ്പെടുന്നത്. തുടർന്ന് ഇവർ അടുപ്പത്തിലാവുകയും ഉഭയകക്ഷി സമ്മതത്തോടെ ലൈംഗിക ബന്ധത്തിലേക്കെത്തുകയും ചെയ്തു.

വിവാഹം കഴിക്കാമെന്ന് യുവാവ് ഉറപ്പ് നൽകിയിരുന്നതായും ഇവർ പറഞ്ഞു. എന്നാൽ പിന്നീട് ഇയാൾ ബന്ധത്തിൽ നിന്ന് പിന്മാറുകയായിരുന്നു.

article-image

fgfhj

You might also like

  • KIMS BAHRAIN
  • KIMS BAHRAIN
  • Al Hilal Hospital

Most Viewed