ഇന്ത്യൻ സ്കൂളിന്റെ 2022−23 കാലയളവിലേയ്ക്കുള്ള വിദ്യാർത്ഥി കൗൺസിൽ അംഗങ്ങൾ ചുമതലയേറ്റു


ബഹ്റൈനിലെ ഇന്ത്യൻ സ്കൂളിന്റെ 2022 23 കാലയളവിലേയ്ക്കുള്ള വിദ്യാർത്ഥി കൗൺസിൽ അംഗങ്ങൾ ചുമതലയേറ്റു. ജഷൻമാൾ  ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ്. നടരാജൻ, വൈസ് ചെയർമാൻ ജയഫർ മൈദാനി,  ഭരണസമിതി അംഗങ്ങളായ  മുഹമ്മദ് ഖുർഷിദ് ആലം, ബിനു മണ്ണിൽ വറുഗീസ്, രാജേഷ് നമ്പ്യാർ,  പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, സ്റ്റാഫ് പ്രതിനിധി ജോൺസൺ ദേവസി, വൈസ് പ്രിൻസിപ്പൽമാർ, വകുപ്പ്  മേധാവികൾ,  അധ്യാപകർ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു. നാൽ  മുതൽ പന്ത്രണ്ടു  വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികളെ അവരുടെ പഠന മികവിന്റെയും  നേതൃത്വ ഗുണങ്ങളുടെയും  അടിസ്ഥാനത്തിൽ അഭിമുഖത്തിലൂടെയാണ്  കൗൺസിലിലേക്ക് തെരഞ്ഞെടുത്തത്.  

പതിനൊന്നും പന്ത്രണ്ടും ക്ലാസുകൾ അടങ്ങുന്ന ലെവൽ    കൗൺസിലിന്റെ ഹെഡ് ബോയ് ആയി ആദർശ് അഭിലാഷും ഹെഡ്ഗേളായി വിഘ്നേശ്വരി നടരാജനും തിരഞ്ഞെടുക്കപ്പെട്ടു. ഒമ്പതും പത്തും ക്‌ളാസുകൾ ഉൾപ്പെടുന്ന ബി ലെവലിൽ   ഹെഡ് ബോയ്  ഗോപു അജിത്ത്, ഹെഡ് ഗേൾ  ആരാധ്യ കാനോടത്തിൽ   എന്നിവർ  തിരഞ്ഞെടുക്കപ്പെട്ടു. ആറു  മുതൽ എട്ടു വരെ ക്‌ളാസുകൾ ഉൾപ്പെടുന്ന സി ലെവലിൽ ഹെഡ്  ബോയ് ജോയൽ ഷൈജുവും  ഹെഡ് ഗേൾ അഗ്രിമ യാദവും  ചുമതലയേറ്റു. നാലും അഞ്ചും ഗ്രേഡുകൾ അടങ്ങുന്ന ഡി  ലെവലിൽ അഹമ്മദ് മുസ്തഫ ഹസ്സൻ സെയ്ദ്  ഹെഡ് ബോയ് ആയും അനിക രാഘവേന്ദ്ര ഹെഡ് ഗേളായും  ചുമതലയേറ്റു. പ്രിൻസിപ്പൽ വി ആർ പളനിസ്വാമിയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. വൈസ് പ്രിൻസിപ്പൽ ആനന്ദ്  നായർ നന്ദി  പറഞ്ഞു.

article-image

നകവപനക

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed