അനധികൃത തൊഴിലാളികൾക്കെതിരെ നടപടികൾ ശക്തമാക്കി ബഹ്റൈൻ എൽഎംആർഎ


രാജ്യത്ത് അനധികൃത തൊഴിലാളികളെ കണ്ടെത്തുന്നതിന്റെ ഭാഗമായുള്ള തൊഴിൽ പരിശോധനകൾ കർശനമാവുകയാണ്. കഴിഞ്ഞ ദിവസം  മുഹറഖ് ഗവർണറേറ്റിലെ നിരവധി തൊഴിലിടങ്ങളിൽ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി പരിശോധന നടത്തി. ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലെ നാഷനാലിറ്റി, പാസ്‌പോർട്സ് ആൻഡ് റെസിഡൻസ് അഫയേഴ്സ് , മുഹറഖ് ഗവർണറേറ്റ് എന്നിവയുമായി സഹകരിച്ചാണ് പരിശോധന നടത്തിയത്. നിരവധിപേരെ പരിശോധനയിൽ പിടികൂടിയതായും ഇവർക്കെതിരെ ആവശ്യമായ നിയമ നടപടികൾ സ്വീകരിച്ചതായും എൽ.എം.ആർ.എ അറിയിച്ചു.  അനധികൃത തൊഴിൽ സംബന്ധിച്ച് ശ്രദ്ധയിൽപെട്ടാൽ അറിയിക്കണമെന്ന് എൽ.എം.ആർ.എ അധികൃതർ പൊതുജനങ്ങളോടും ആവശ്യപ്പെട്ടു. സന്ദർശക വിസയിൽ വന്ന് ജോലി ചെയ്യുന്നവരുടെ എണ്ണം വർദ്ധിച്ചതും തൊഴിൽ പരിശോധനകളെ ഊർജിതപ്പെടുത്തിയിട്ടുണ്ട്. 

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed