കശ്മീരിൽ 11 പേർ കൊല്ലപ്പെട്ട സംഭവം; ദേശീയ ഏജൻസി അന്വേഷിക്കും


ന്യൂഡൽഹി: ഈ മാസം ജമ്മു കശ്മീരിൽ 11 പേർ കൊല്ലപ്പെട്ട സംഭവം ദേശീയ അന്വേഷണ ഏജൻസിയുടെ – ഇന്ത്യൻ ഭീകരവിരുദ്ധ സേന അന്വേഷിക്കുമെന്ന് റിപ്പോർട്ട്. കൊലപാതകങ്ങൾക്ക് പിന്നിലെ ഗൂഢാലോചന കണ്ടെത്താനാണ് ആഭ്യന്തര മന്ത്രാലയം എൻഐഎയെ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി കശ്മീർ പൊലീസ് അന്വേഷിക്കുന്ന 4 കേസുകൾ ഏറ്റെടുക്കും. ഏറ്റവും ഒടുവിലത്തെ കൊലപാതകങ്ങൾ നടന്നത് ഞായറാഴ്ചയാണ്. ബീഹാറിൽ നിന്നുള്ള രണ്ട് തൊഴിലാളികൾ കുൽഗാം ജില്ലയിലെ വാൻപോയിൽ ഭീകരരുടെ വെടിയേറ്റ് മരിച്ചു. മറ്റൊരു ബീഹാറി സ്വദേശിയും ഉത്തർപ്രദേശി സ്വദേശിയും വെടിയേറ്റ് മരിച്ചതിന് തൊട്ടടുത്ത ദിവസമായിരുന്നു സംഭവം. ഒക്ടോബർ 5 ന് നടന്ന അക്രമത്തിൽ കശ്മീരി പണ്ഡിറ്റ് സമുദായത്തിലെ പ്രമുഖൻ ഉൾപ്പെടെ 3 പേർ കൊല്ലപ്പെട്ടിരുന്നു.

രണ്ട് ദിവസങ്ങൾക്ക് ശേഷം, ഒക്ടോബർ 7 ന്, ശ്രീനഗറിലെ ഒരു സർക്കാർ സ്കൂളിലെ രണ്ട് അധ്യാപകർ വെടിയേറ്റു മരിച്ചു. ഇതുവരെ കൊല്ലപ്പെട്ടവരിൽ, അഞ്ച് പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. പ്രത്യേക സമുദായത്തെ ലക്ഷ്യമിട്ടല്ല അക്രമം എന്നാണ് വിലയിരുത്തൽ. കൊല്ലപ്പെട്ടവരിൽ ഹിന്ദുക്കളും മുസ്ലീങ്ങളും സിഖുകാരും ഉൾപ്പെടുന്നുണ്ട്.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed