നിയമലംഘനം: കുവൈത്തിൽ 40 മെഡിക്കൽ ക്ലിനിക്കുകളുടേയും അഞ്ച് സ്വകാര്യ ഹെൽത്ത് സെന്ററുകളുടേയും ലൈസൻസുകൾ റദ്ദാക്കി


കുവൈത്തിലെ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിലെ നിയമലംഘനങ്ങൾ പരിഹരിക്കുന്നതിന് കർശന നടപടികളുമായി ആരോഗ്യ മന്ത്രാലയം. നിയമലംഘനത്തിന്റെ പേരിൽ സ്വകാര്യ മെഡിക്കൽ സെന്ററുകളും, ഫാർമസികളും അടച്ചു പൂട്ടാൻ അധികൃതർ നിർദ്ദേശം നൽകി. ഗുണനിലവാര മാനദണ്ഡങ്ങൾ ലംഘിച്ചതിന്റെ പേരിൽ 40 മെഡിക്കൽ ക്ലിനിക്കുകളുടേയും അഞ്ച് സ്വകാര്യ ഹെൽത്ത് സെന്ററുകളുടേയും 20 സ്വകാര്യ ഫാർമസികളുടേയും ലൈസൻസുകൾ റദ്ദാക്കി. മെഡിക്കൽ പ്രൊഫഷനിൽ പൊതുജനങ്ങളുടെ വിശ്വാസം നിലനിർത്തേണ്ടത് അത്യാവശ്യമാണെന്നും ഉയർന്ന നിലവാരമുള്ള ആരോഗ്യ സേവനങ്ങൾ നിലനിർത്തേണ്ടത് നിർണായകമാണെന്നും വ്യക്തമാക്കി. സ്വകാര്യ ഫാർമസികളിൽ നടത്തിയ പരിശോധനയിൽ പലതും നിയന്ത്രിക്കുന്നത് യഥാർത്ഥ ലൈസൻസ് ഉടമകളല്ല. 

ഇത്തരം അനധികൃത ഫാർമസി സേവനങ്ങളുടെ ഗുണനിലവാരവും സുരക്ഷയും സംബന്ധിച്ച് ആശങ്കകൾ ഉയർത്തുന്നതായി ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. 

രാജ്യത്തെ ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കേണ്ടത് പരമപ്രധാനമാണ്. നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.       

article-image

346e

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed