52 കിലോഗ്രാം മയക്കുമരുന്നുമായി രണ്ട് പ്രവാസി ഇന്ത്യക്കാര്‍ കുവൈത്തില്‍ പിടിയില്‍


കുവൈത്തില്‍ വന്‍ മയക്കുമരുന്ന് ശേഖരവുമായി രണ്ട് ഇന്ത്യക്കാര്‍ പിടിയിലായി. ആന്റി ഡ്രഗ് ട്രാഫിക്കിങ് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. പുകയിലയും ഹാഷിഷും ഉള്‍പ്പെട്ട 8500 ചെറിയ പാക്കറ്റുകളാണ് ഇവരില്‍ നിന്ന് അധികൃതര്‍ പിടിച്ചെടുത്തത്. 52 കിലോഗ്രാം മയക്കുമരുന്ന് ഇവരുടെ കൈവശമുണ്ടായിരുന്നു. തുടര്‍ നടപടികള്‍ക്കായി ഇവരെ ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറി. 

അതേസമയം ലഹരി ഗുളികകള്‍ കടത്താന്‍ ശ്രമിച്ച നാലുപേരെ അബുദാബി പൊലീസ് അറസ്റ്റ് ചെയ്തു. നിര്‍മ്മാണ സാമഗ്രികള്‍ക്കുള്ളില്‍ ഒളിപ്പിച്ച 600,000 ക്യാപ്റ്റഗണ്‍ ഗുണികകളാണ് പൊലീസ് പിടിച്ചെടുത്തത്. അറബ് വംശജരാണ് പിടിയിലായതെന്ന് അബുദാബി പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു. രാജ്യത്തേക്ക് ഒളിപ്പിച്ച് കടത്തുന്നതിനിടെയാണ് ലഹരിമരുന്ന് പിടിച്ചെടുത്തത്. ‘പോയിസണസ് സ്റ്റോണ്‍സ്’ എന്ന് പേരിട്ട ഓപ്പറേഷനിലൂടെയാണ് പൊലീസ് പ്രതികളെ പിടികൂടിയത്. നിര്‍മ്മാണ മേഖലയില്‍ ഉപയോഗിക്കുന്ന കല്ലുകള്‍ക്കുള്ള ഒളിപ്പിച്ചാണ് പ്രതികള്‍ ലഹരിമരുന്ന് കടത്തിയതെന്ന് ആന്‍റി നാര്‍ക്കോട്ടിക്സ് വിഭാഗം മേധാവി പറഞ്ഞു.

You might also like

  • Lulu Exhange
  • Lulu Exhange
  • Lucky
  • 4PM News

Most Viewed