കുവൈത്ത് പൗരന്മാർ‍ക്ക് വിസയില്ലാതെ കൊറിയയിലേക്ക് യാത്ര ചെയ്യാം


കുവൈത്ത് പൗരന്മാർ‍ക്ക് മെയ് ഒന്ന് മുതൽ‍ വിസയില്ലാതെ കൊറിയയിലേക്ക് യാത്ര ചെയ്യാനാകും. കൊറിയ ഇലക്ട്രോണിക് ട്രാവൽ‍ ഓതറൈസേഷൻ സിസ്റ്റം വഴി അപേക്ഷിക്കുന്ന കുവൈത്ത് പൗരന്മാർ‍ക്ക് 72 മണിക്കൂറിനുള്ളിൽ‍ പ്രവേശനാനുമതി നൽ‍കുമെന്ന് കുവൈത്തിലെ കൊറിയൻ എംബസ്സിയാണ് അറിയിച്ചത്.വിസയില്ലാതെ റിപ്പബ്ലിക് ഓഫ് കൊറിയ സന്ദർ‍ശിക്കാൻ‍ ആഗ്രഹിക്കുന്ന കുവൈത്ത് പൗരന്മാർ‍ K-ETA വെബ്സൈറ്റിൽ‍   വ്യക്തിഗത വിവരങ്ങളും യാത്രാ ഷെഡ്യൂളും നൽ‍കി അപേക്ഷ സമർ‍പ്പിക്കണം. അല്ലെങ്കിൽ‍ വിമാനത്തിൽ‍ കയറുന്നതിന് 72 മണിക്കൂർ‍ മുമ്പ് ഫോൺ ആപ്പ് വഴിയും പെർ‍മിറ്റ് നേടാന്‍ സാധിക്കും.  അപേക്ഷ പൂർ‍ത്തിയാക്കി 72 മണിക്കൂറിനുള്ളിൽ‍ ഇ−മെയിൽ‍ വഴി അനുമതി ലഭിക്കും. 

ടൂറിസം, വൈദ്യചികിത്സ, ബിസിനസ് മീറ്റുകൾ‍, കോണ്‍ഫറന്‍സ്, കുടുംബ സന്ദർ‍ശം എന്നിവക്കായി 90 ദിവസത്തേക്ക് വിസയില്ലാതെ റിപ്പബ്ലിക്ക് ഓഫ് കൊറിയ സന്ദർ‍ശിക്കാൻ പുതിയ സംവിധാനം വഴി സാധ്യമാകും. രണ്ട് വർ‍ഷത്തേക്ക് സാധുതയുള്ളതായിരിക്കും യാത്രാനുമതി. വ്യക്തിഗത വിവരങ്ങളിൽ‍ മാറ്റമില്ലെങ്കിൽ‍ ഇക്കാലയളവിൽ‍ ഒന്നിലധികം തവണ പ്രവേശനം അനുവദിക്കുമെന്നും എംബസ്സി വ്യക്തമാക്കി

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed