ലഗ്ഗേജ് വൈകി; വിമാനകമ്പനി യാത്രക്കാരന് 4400 ദിനാർ‍ നഷ്ടപരിഹാരം നൽ‍കണമെന്ന് കോടതി


ലഗ്ഗേജ് വൈകിയതിന് വിമാനകമ്പനി യാത്രക്കാരന് 4400 ദിനാർ‍ നഷ്ടപരിഹാരം നൽ‍കണമെന്ന് കോടതിയുടെ ഉത്തരവ്. ലഗ്ഗേജ് ലക്ഷ്യസ്ഥാനത്തെത്താൻ കാലതാമസം നേരിട്ടതായി കാണിച്ച് കുവൈത്ത് പൗരനാണ് കോടതിയെ സമീപിച്ചത്. കുവൈത്തിൽ‍ നിന്നും വിദേശ രാജ്യത്തേക്ക് യാത്ര ചെയ്ത തനിക്ക് അഞ്ചു ദിവസം കഴിഞ്ഞാണ് ലഗ്ഗേജ് ലഭിച്ചതെന്നും, വിമാനക്കമ്പനിയുടെ ഉത്തരവാദിത്തക്കുറവ് കാരണമാണ് ലഗ്ഗേജ് വൈകിയതെന്നുമായിരുന്നു പരാതിക്കാരന്റെ വാദം.

ഇത് അംഗീകരിച്ച കോടതി നഷ്ടപരിഹാരത്തിന് ഉത്തരവിടുകയായിരുന്നു.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed