കോവിഡ് വ്യാപനം രൂക്ഷം; കുവൈത്തിൽ ഒത്തുകൂടലുകൾക്കും പൊതുപരിപാടികൾക്കും വിലക്ക്


കുവൈറ്റ് സിറ്റി

കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ വീണ്ടും നിയന്ത്രണങ്ങളുമായി കുവൈറ്റ് ഭരണകൂടം. ജനുവരി ഒന്പത് മുതൽ ഫെബ്രുവരി 28 വരെ അടച്ചിട്ട സ്ഥലങ്ങളിലെ ഒത്തുകൂടലുകൾക്കും  പൊതുപരിപാടികൾക്കും വിലക്ക് ഏർപ്പെടുത്തിയതായി ഗവണ്‍മെന്‍റ് കമ്മ്യൂണിക്കേഷൻ സെന്‍റർ അറിയിച്ചു. 

കോവിഡ് കേസുകൾ വർധിച്ചതിനെ തുടർന്നാണ് നടപടി ശക്തമാക്കാൻ മന്ത്രിസഭ തീരുമാനിച്ചത്. പ്രതിദിന കേസ് ആയിരത്തിന് അടുത്തെത്തിയത് ഗൗരവമാണ്. ആരോഗ്യ സാഹചര്യം വിലയിരുത്തി ആവശ്യമെങ്കിൽ തീരുമാനത്തിൽ മാറ്റം വരുത്തുമെന്ന് മന്ത്രിസഭ വ്യക്തമാക്കി. കുവൈറ്റിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 982 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed