രാജ്യത്ത് പ്രവേശിക്കാൻ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും ക്വാറന്‍റൈനും നിർബന്ധമാക്കി കുവൈറ്റ് സർക്കാർ


കുവൈറ്റ് സിറ്റി: രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രക്കാർക്ക് 48 മണിക്കൂർ മുന്പ് എടുത്ത കോവിഡ്  നെഗറ്റീവ് സർട്ടിഫിക്കറ്റും പത്ത് ദിവസത്തെ ക്വാറന്‍റൈനും നിർബന്ധമാക്കി കുവൈറ്റ് സർക്കാർ. തിങ്കളാഴ്ച വൈകിട്ട് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ആഗോള തലത്തിൽ ഒമിക്രോണ്‍ വൈറസ് വ്യാപനം വർധിച്ചു വരുന്ന സാഹചര്യത്തിലാണ് തീരുമാന മെന്ന് സർക്കാർ വക്താവ് അറിയിച്ചു. 

പുതിയ നിർദേശ പ്രകാരം അടുത്ത ഞായറാഴ്ച മുതൽ രാജ്യത്തേക്ക് വരുന്ന എല്ലാ യാത്രക്കാർക്കും 10 ദിവസത്തെ ഹോം ക്വാറന്‍റൈൻ ഏർപ്പെടുത്തും. രാജ്യത്ത്  എത്തി മൂന്ന് ദിവസത്തിനുശേഷം പിസിആർ ടെസ്റ്റ് നെഗറ്റീവ് ആയാൽ ക്വാറന്‍റൈനിൽ നിന്നും പുറത്ത്  കടക്കാം. കുവൈറ്റ് അംഗീകരിച്ച വാക്സിൻ രണ്ട് ഡോസും സ്വീകരിച്ചിട്ട് ഒന്പത് മാസത്തിൽ കൂടുതലുള്ളവർ ബൂ സ്റ്റർ ഡോസ് സ്വീകരിക്കണം. ജനുവരി രണ്ട് മുതൽ ബൂസ്റ്റർ ഡോസ് നിർബന്ധമാക്കിയതായും കുവൈറ്റ്  മന്ത്രിസഭ അറിയിച്ചു.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed