കു​വൈ​റ്റ് സൈ​ന്യ​ത്തി​ൽ വ​നി​ത​ക​ൾ​ക്ക് പ്ര​വേ​ശ​നം


കുവൈറ്റ് സിറ്റി: കുവൈറ്റിൽ സൈന്യത്തിൽ വനിതകൾക്ക് പ്രവേശനം അനുവദിക്കുന്നതിന് ഞായറാഴ്ച മുതൽ അപേക്ഷ സ്വീകരിക്കും. സൈനിക സേവനത്തിന് താൽപര്യമുള്ള സ്വദേശി വനിതകൾക്ക് പ്രതിരോധ മന്ത്രാലയത്തിന്‍റെ വെബ്സൈറ്റ് വഴി അപേക്ഷിക്കാമെന്ന് മന്ത്രാലയം വാർത്തക്കുറിപ്പിൽ അറിയിച്ചു. ആദ്യ ഘട്ടത്തിൽ 200 കുവൈറ്റി വനിതകൾ സൈന്യത്തിന്‍റെ ഭാഗമാകും. 150 പേർ അമീരി ഗാർഡിന്‍റെ ഭാഗമാകും. ഇവർക്ക് മൂന്നുമാസത്തെ പ്രത്യേക പരിശീലനം നൽകും. ബിരുദം, ഡിപ്ലോമ, സെക്കൻഡറി വിദ്യാഭ്യാസ യോഗ്യതയുള്ളവരെയാണ് വിവിധ തസ്തികകളിൽ നിയമിക്കുക. 

18 മുതൽ 26 വയസു വരെയുള്ളവർക്ക് ജനുവരി രണ്ടുവരെ അപേക്ഷിക്കാം. ശാരീരികക്ഷമതയുള്ളവരും കുറ്റകൃത്യ പശ്ചാത്തലമില്ലാത്തവരുമാകണമെന്ന് നിബന്ധനയുണ്ട്. കായികക്ഷമത പരീക്ഷയും വ്യക്തഗത അഭിമുഖ പരീക്ഷയും അടിസ്ഥാനമാക്കിയാകും നിയമനം. കുവൈറ്റ് പോലീസ് സേനയിൽ വനിതകൾക്കായി പ്രത്യേക വിഭാഗമുണ്ടെങ്കിലും ഇതാദ്യമായിട്ടാണ് സൈനിക മേഖലയിൽ സ്വദേശി വനിതകൾ പ്രവേശിക്കുന്നത്.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed