കു​വൈ​റ്റി​ൽ വി​ദേ​ശി​ക​ൾ​ക്ക് ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് ന​ൽ​കു​ന്ന​ത് നി​ർ​ത്തി​വ​ച്ചു


കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ൽ വി​ദേ​ശി​ക​ൾ​ക്ക് ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് ന​ൽ​കു​ന്ന​ത് താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചു. ഇ​നി​യൊ​രു അ​റി​യി​പ്പു​ണ്ടാ​കു​ന്ന​തു​വ​രെ ലൈ​സ​ൻ​സ് വി​ത​ര​ണം നി​ർ​ത്താ​ൻ ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി ല​ഫ്. ജ​ന​റ​ൽ ഫൈ​സ​ൽ അ​ൽ ന​വാ​ഫ് ആ​ണ് ഉ​ത്ത​ര​വി​ട്ട​ത്. നി​ല​വി​ൽ ഏ​ഴ് ല​ക്ഷ​ത്തി​ല​ധി​കം വി​ദേ​ശി​ക​ൾ​ക്ക് കു​വൈ​റ്റ് ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സു​ണ്ട്. ഇ​തി​ൽ ര​ണ്ട​ര ല​ക്ഷ​ത്തോ​ളം പേ​ർ ലൈ ​സ​ൻ​സി​നു​ള്ള നി​ശ്ചി​ത അ​ർ​ഹ​ത മാ​ന​ദ​ണ്ഡ​ങ്ങ​ൾ പു​ല​ർ​ത്തു​ന്നി​ല്ല എ​ന്ന വി​ല​യി​രു​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സ​മ​ഗ്ര പ​രി​ശോ​ധ​ന​ക്ക് മു​ന്നോ​ടി​യാ​യാ​ണ് ലൈ​സ​ൻ​സ് ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വെ​ച്ച​ത്. സ​മ​ഗ്ര പ​രി​ശോ​ധ​ന ഈ​മാ​സം ത​ന്നെ ആ​രം​ഭി​ക്കും. എ​ല്ലാ ലൈ​സ​ൻ​സു​ക​ളും പ​രി​ശോ​ധി​ച്ച് അ​ർ​ഹ​ത​യു​ള്ള​വ​രു​ടേ​ത് മാ​ത്രം നി​ല നി​ർ​ത്താ​ൻ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്ക് മൂ​ന്നു​മാ​സം വേ​ണ്ടി​വ​രു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed