കുവൈത്തില്‍ 53 വിദേശ രാജ്യക്കാര്‍ക്ക് സന്ദര്‍ശന വിസ ഓണ്‍ലൈന്‍ വഴി




കുവൈത്ത് സിറ്റി: കുവൈത്തിൽ 53 വിദേശ രാജ്യക്കാർക്ക് ഓൺലൈൻ വഴി സന്ദർശന വിസ അനുവദിക്കും.ഇതു സംബന്ധിച്ചു ഇ വിസ സംവിധാനം നിലവിൽ വന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.വിസക്ക് അപേക്ഷ നൽകുന്നതിനും ഫീസ് അടക്കുന്നതിനുള്ള ഇ വിസ സംവിധാനം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തിയതായും,പൊതു ജനങ്ങൾക്ക് ഏറ്റവും ആധുനിക സംവിധാനം ഉപയോഗ പെടുത്താനാവുമെന്നും ആഭ്യന്തര മന്ത്രാലയം വാർത്താ കുറുപ്പിൽ അറിയിച്ചു.അതോടൊപ്പം ജി സി സി അംഗ രാജ്യങ്ങളിൽ നിന്നുള്ള സാങ്കേതിക വിദഗ്ധർക്കും ഇ വിസ ലഭ്യമാകും.അതേസമയം 53 വിദേശ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഓൺ അറേവൽ ഇ വിസ ലഭിക്കുന്നതാണ്. എന്നാൽ ഈ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഉൾപ്പെടുന്നില്ല.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed