സ്വദേശി ജീവനക്കാരുടെ എണ്ണം കുറഞ്ഞാല്‍‌ സ്വകാര്യ കമ്പനികള്‍ക്ക് കനത്ത പിഴ


 

കുവൈത്ത് സിറ്റി: കുവൈത്തിലെ സ്വകാര്യ കമ്പനികളില്‍ നിശ്ചിത ശതമാനം സ്വദേശി ജീവനക്കാരെ നിയമിച്ചില്ലെങ്കില്‍ കനത്ത പിഴ ചുമത്താന്‍ നീക്കം. പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറിലെ നാഷണല്‍ ലേബര്‍ വിഭാഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. കുവൈത്തിലെ പ്രമുഖ മാധ്യമമായ അല്‍ ജരീദയാണ് ഇക്കാര്യം ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നത്.
സ്വകാര്യ സ്ഥാപനങ്ങളുടെ പിഴത്തുക വര്‍ദ്ധിപ്പിക്കുന്ന തീരുമാനം പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍, സിവില്‍ സര്‍വീസ് കമ്മീഷന് നേരത്തെ തന്നെ സമര്‍പ്പിച്ചിരുന്നു. ഇക്കാര്യത്തില്‍ കമ്മീഷന്റെയും ബന്ധപ്പെട്ട മന്ത്രിമാരുടെയും നിര്‍ദേശങ്ങള്‍ക്ക് വേണ്ടിയായിരുന്നു ഇത്. ഇതിന് ശേഷം തീരുമാനം മന്ത്രിസഭയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കുകയും ചെയ്‍തു.
സ്വകാര്യ സ്ഥാപനങ്ങളിലെ സ്വദേശി വത്കരണം കര്‍ശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കുന്നത്. ഇത് സ്വകാര്യ മേഖലയില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന ആയിരക്കണക്കിന് സ്വദേശികള്‍ക്ക് സഹായകമാവുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഒപ്പം സര്‍ക്കാര്‍ മേഖലയിലെ തൊഴിലുകള്‍ക്കായുള്ള സമ്മര്‍ദം കുറയ്‍ക്കാനും സാധിക്കും. സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങളിലെ സ്വദേശികളുടെ എണ്ണം അന്താരാഷ്‍ട്ര സാമ്പത്തിക മാനദണ്ഡങ്ങള്‍ പ്രകാരമാണ് നിജപ്പെടുത്തുന്നതെന്നും അധികൃതര്‍ അറിയിച്ചു.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed