സുഡാന്‍ പൗരന്മാര്‍ക്ക് വിസ വിലക്ക് ഏര്‍പ്പെടുത്തി കുവൈത്ത്




കുവൈത്ത് സിറ്റി: സുഡാന്‍ പൗരന്മാര്‍ക്ക് കുവൈത്തില്‍ വിസ വിലക്ക്. സുഡാനിലെ ആഭ്യന്തര സംഘര്‍ഷങ്ങളാണ് വിലക്ക് ഏര്‍പ്പെടുത്താന്‍ കാരണം. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സുഡാന്‍ പൗരന്മാര്‍ക്കുള്ള എല്ലാ വിസ ഇടപാടുകളും നിര്‍ത്തിവെക്കാന്‍ താമസകാര്യ വിഭാഗം ഉദ്യോഗസ്ഥര്‍ക്ക് വാക്കാല്‍ നിര്‍ദ്ദേശം നല്‍കി.
ഫാമിലി വിസ, സന്ദര്‍ശന വിസ, വാണിജ്യ വിസ, തൊഴില്‍ വിസ എന്നിവയ്‌ക്കെല്ലാം വിലക്ക് ബാധകമാണ്. പുതിയ വിസയിലെത്തുന്നവര്‍ക്ക് മാത്രമാണ് ഈ തീരുമാനം ബാധകമാകുക. നിലവില്‍ കുവൈത്തില്‍ താമസാനുമതിയുള്ള സുഡാനികള്‍ക്ക് തിരികെയെത്താനും ഇഖാമ പുതുക്കാനും തടസ്സമില്ല. ഇതോടെ കുവൈത്തില്‍ വിസ വിലക്ക് ഏര്‍പ്പെടുത്തിയ രാജ്യങ്ങളുടെ എണ്ണം എട്ടായി. സിറിയ, ഇറാഖ്, പാകിസ്ഥാന്‍, ഇറാന്‍, അഫ്ഗാന്‍, യെമന്‍, ലെബനന്‍, സുഡാന്‍ എന്നീ രാജ്യങ്ങള്‍ക്കാണ് വിലക്കുള്ളത്.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed