കുവൈത്തില്‍ ഫാമിലി വിസക്ക് 500 ദിനാര്‍ ശമ്പള പരിധി നിര്‍ബന്ധം


കുവൈത്ത് സിറ്റി: വിദേശികൾക്കു കുടുംബ വിസ അനുവദിക്കുന്നതിനു 500 ദിനാർ ശമ്പള പരിധി നിർബന്ധമാക്കുന്നു. കുടുംബ സന്ദർശന വിസ ഉൾപ്പെടെ വാണിജ്യ സന്ദർശന വിസകൾക്കും കടുത്ത മാനദണ്ഡങ്ങൾ. ഭാര്യ കൂടാതെ 16 വയസ്സിനു താഴെയുള്ള കുട്ടികൾക്കുള്ള വിസക്കും 500 ദിനാർ ശമ്പള പരിധി നിർബന്ധമാക്കിയതായി പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം കുടുംബ സന്ദർശന വിസ കൂടാതെ ടൂറിസ്റ്റ് വിസകൾ അനുവദിക്കുന്നതിന് മന്ത്രി തല സമിതി തീരുമാനിച്ചെങ്കിലും, 16 വയസ്സിന് മുകളിലുള്ള കുട്ടികൾക്കുള്ള വിസകൾ, കൂടാതെ മെഡിക്കൽ, ടീച്ചിംഗ് മേഖല പോലുള്ള ചില ജോലികൾ ഒഴികെ രക്ഷിതാക്കൾക്കുള്ള വിസകളും താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നതായിട്ടാണ് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ചു പ്രാദേശിക ദിന പത്രം റിപ്പോർട്ട് ചെയ്യുന്നത്. വിദേശികളുടെ കുവൈത്തിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായിട്ടാണ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed