കുവൈത്തിൽ ഒരു വർഷത്തിനിടെ 30000 വിദേശികളുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കി


 

കുവൈത്തിൽ ഒരു വർഷത്തിനുള്ളിൽ മുപ്പത്തിനായിരത്തിലേറെ വിദേശികൾക്ക് ഡ്രൈവിംഗ് ലൈസൻസ് നഷ്ടമായി. മാനദണ്ഡങ്ങൾ പാലിക്കാത്തതും അനധികൃത മാര്‍ഗങ്ങളിലൂടെ നേടിയതുമായ ഡ്രൈവിംഗ് ലൈസൻസുകളാണ് അധികൃതർ റദ്ദാക്കിയത്. അനുവദിക്കപ്പെടുന്ന ലൈസന്‍സുകളുടെ എണ്ണത്തിൽ കുറവുണ്ടായതായും കണക്കുകൾ വ്യക്തമാക്കുന്നു. ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് പുറത്തു വിട്ട 2021 ജനുവരി മുതൽ ഒക്ടോബർ വരെയുള്ള കണക്കുകളിലാണ് ഇക്കാര്യമുള്ളത് . ഈ വർഷം ആകെ 32,000 വിദേശികൾക്കാണ് വാഹനമോടിക്കാനുള്ള ലൈസൻസ് നഷ്ടപ്പെട്ടത്. തൊഴിൽ മാറുമ്പോൾ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ പൂർത്തിയാക്കാനാകാത്തതാണ് കൂടുതൽ പേർക്കും വിനയായത് . അനധികൃത വഴികളിലൂടെ സമ്പാദിച്ച ലൈസന്‍സുകളും റദ്ദാക്കപ്പെട്ടിട്ടുണ്ട് . മാനസിക അസ്വാസ്ഥ്യങ്ങൾ, കാഴ്ചാപരിമിതി തുടങ്ങിയ കാരണങ്ങളാൽ 2,400 കുവൈത്തി പൗരന്മാരുടെ ലൈസൻസുകൾ റദ്ദാക്കി. മുൻവർഷങ്ങളെ അപേക്ഷിച്ച് ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കുന്നവരുടെ എണ്ണത്തില്‍ 43 ശതമാനത്തിന്റെ കുറവുണ്ടായതായും കണക്കുകൾ സൂചിപ്പിക്കുന്നു. 2020ൽ 72,000 ലൈസൻസ് അനുവദിച്ചപ്പോൾ ഈ വർഷം ഇത് 41,000 ആണ്. താമസകാര്യവകുപ്പ്, മാൻപവർ അതോറിറ്റി, ഭിന്നശേഷി ക്ഷേമ വകുപ്പ് എന്നിവയുമായുള്ള ഏകോപനത്തോടെ സൂക്ഷ്മ പരിശോധനകൾക്ക് ശേഷമാണ് ലൈസൻസ് അപേക്ഷകളിൽ തീർപ്പ് കല്പിക്കുന്നതെന്നു ജനറൽ ട്രാഫിക് വിഭാഗം വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed