നിയമലംഘകരായ പ്രവാസികളെ പിടികൂടാന്‍ കുവൈത്തിൽ രാത്രി പരിശോധന കർശനമാക്കി



കുവൈത്ത് സിറ്റി: കുവൈത്തില്‍ നിയമ ലംഘകരായ പ്രവാസികള്‍ക്കായി അധികൃതര്‍ നടത്തുന്ന വ്യാപക പരിശോധനകള്‍ തുടരുന്നു. കഴിഞ്ഞ ദിവസം രാത്രി നടത്തിയ പരിശോധനയില്‍ 21 പ്രവാസികളെ അറസ്റ്റ് ചെയ്‍തു. സാല്‍മിയ ഏരിയയില്‍ ചൊവ്വാഴ്‍ച രാത്രി ഒന്‍പത് മണിയോടെയാണ് സുരക്ഷാ ഉദ്യോഗസ്ഥരും മുനിസിപ്പാലിറ്റി അധികൃതരും ചേര്‍ന്ന് പരിശോധന നടത്തിയത്.
രാത്രി ഒന്‍പത് മണിക്ക് ആരംഭിച്ച പരിശോധന 10.30 വരെ നീണ്ടുനിന്നു. സലീം അല്‍ മുബാറക് സ്‍ട്രീറ്റ്, ബഹ്റൈന്‍ സ്‍ട്രീറ്റ്, ബ്ലോക്ക് 12 എന്നിവിടങ്ങളില്‍ പരിശോധന നടത്തി. ഹവല്ലി മുനിസിപ്പാലിറ്റിയില്‍ നിന്നും ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നുമുള്ള 79 ഉദ്യോഗസ്ഥരാണ് പരിശോധനകളില്‍ പങ്കെടുത്തത്. ഇവിടങ്ങളിലെ കഫേകളിലായിരുന്നു പ്രധാനമായും പരിശോധന. 21 പേരെ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്‍തു. ഇവര്‍ താമസ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് കഴിഞ്ഞിരുന്നവരും ചിലര്‍ മറ്റ് കേസുകളില്‍ അന്വേഷിച്ചുകൊണ്ടിരുന്നവരുമായിരുന്നു.
നിയമലംഘകരായ പ്രവാസികള്‍ക്ക് രേഖകള്‍ ശരിയാക്കാന്‍ നേരത്തെ അവസരം നല്‍കിയിരുന്നു. ഇതിന്റെ സമയപരിധി അവസാനിച്ചതോടെ നിയമലംഘകരെ കണ്ടെത്താന്‍ സുരക്ഷാ ഏജന്‍സികള്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed