കുവൈത്തിൽ ഒരു വയസ്സുള്ള കുഞ്ഞ് ബാത്ത്ടബില്‍ മുങ്ങി മരിച്ചു
കുവൈത്ത് സിറ്റി: കുവൈത്തിൽ ഒരു വയസുള്ള പെൺകുഞ്ഞ് ബാത്ത് ടബ്ബിൽ മുങ്ങി മരിച്ചു. അൽ അദാനിലാണ് സംഭവം. കുവൈത്ത് സ്വദേശിയായ കുട്ടിയാണ് മരിച്ചത്. കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് ബാത്ത് ടബ്ബിൽ കുട്ടിയെ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.