2023−24 സാമ്പത്തിക വർഷത്തിൽ കേരളത്തിൽ വലിയ ധനഞെരുക്കം പ്രതീക്ഷിക്കുന്നുവെന്ന് ധനമന്ത്രി


സംസ്ഥാനത്ത് 2023−24 സാമ്പത്തിക വർഷത്തിൽ വലിയ ധനഞെരുക്കം പ്രതീക്ഷിക്കുന്നുവെന്ന് മന്ത്രി കെ.എൻ ബാലഗോപാൽ.  അതിനു കാരണം റവന്യൂ കമ്മി ഗ്രാന്റ് ഇനത്തിൽ 2022−23−നെ അപേക്ഷിച്ച് ഉണ്ടാവാൻ പോകുന്ന 8,425 കോടി രൂപയുടെ കുറവും ജി.എസ്.ടി നഷ്ടപരിഹാരം നിർത്തലാക്കിയ വകയിൽ നഷ്ടപ്പെടുന്ന ഏകദേശം 5,700 കോടി രൂപയുമാണ്. അതുപോലെ കടപരിധിയിലെ കുറവ് മൂലമുണ്ടാകുന്ന വിഭവനഷ്ടവും അടുത്ത വർഷം കിഫ്ബിയും കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡും എടുക്കാൻ സാധ്യതയും കടവും കൂടി കടമെടുപ്പ് പരിധിയിൽ കുറയുന്നതുമൊക്കെ ധനഞെരുക്കത്തിന് കാരണമാണ്. 

സംസ്ഥാനം സാമ്പത്തിക ആഘാതത്തിൽ നിന്നും കരകയറി വളർച്ചയുടെ പാതയിൽ എത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാരിന്റെ ഈ ധനനയം വളർച്ചയെ പ്രതികൂലമായി ബാധിക്കുമെന്നും മന്ത്രി അറിയിച്ചു.    പത്താം ധനകാര്യ കമീഷന്റെ സമയത്ത് 3.875 ശതമാനമായിരുന്ന കേരളത്തിന്റെ വിഹിതം. പതിനാലാം ധനകാര്യ കമീഷന്റെ കാലയളവിൽ 2.5 ശതമാനമായി കുറഞ്ഞു. പതിനഞ്ചാം ധനകാര്യ കമീഷന്റെ കാലയളവിൽ 1.925 ശതമാനമായി കുറയുകയും ചെയ്തു. ഈ സാഹചര്യത്തിൽ നികുതി പിരിവ് കാര്യക്ഷമമാക്കി സംസ്ഥാനത്തിന്റെ വരുമാനം വർധിപ്പിക്കുന്നതിന് അടിയന്തരപ്രാധാന്യം നൽകി വിവിധ പദ്ധതികൾ വിഭാവനം ചെയ്തു. അതിന്മേൽ നടപടികൾ സ്വീകരിച്ചുവരികയാണെന്നും മാണി. സി. കാപ്പൻ, മോൻസ് ജോസഫ്, അനൂപ് ജേക്കജബ്, പി.ജെ ജോസഫ് എന്നിവർക്ക് മറുപടി നൽകി.

article-image

ddfh

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed