സർക്കാരിന്റെ ധൂർത്തും മിസ് മാനേജ്മെന്റും ജനങ്ങൾക്ക് വിനയായി: ആരോപണവുമായി വി. മുരളീധരൻ


മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടെയും മിസ് മാനേജ്മെന്റും ധൂർത്തുമാണ് ഭീമമായ നികുതി നിർദ്ദേശങ്ങൾ ജനങ്ങളിൽ കെട്ടിവെയ്ക്കാൻ കാരണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. ഇതിന്റെ ഉത്തരവാദിത്തം നരേന്ദ്ര മോദിയിൽ ചാരേണ്ടതില്ല. സംസ്ഥാന ബഡ്ജറ്റിലെ ഭീമമായ നികുതി നിർദ്ദേശങ്ങൾ ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിച്ച നികുതി ഭാരത്തിന് കാരണം മോദി സർക്കാരെന്നത് കള്ള പ്രചാരണമാണ്.

യച്ചൂരി സമരം ചെയ്യേണ്ടത് തിരുവനന്തപുരത്താണ്. ധനമന്ത്രി കെ.എൻ ബാലഗോപാലിൻ്റേത് ഗീബൽസിയൻ തന്ത്രമാണ്. മോദി സർക്കാർ ഏറ്റവും കൂടുതൽ തുക നൽകി കൊണ്ടാണോ രാഷ്ട്രീയ വൈരാഗ്യം കാണിക്കുന്നത്. നുണ പറയുന്നതിന് ഒരു പരിധി വേണം. തോന്നും പോലെ കടമെടുപ്പ് നടത്തുന്നത് കേന്ദ്രത്തിന് അനുവദിക്കാനാവില്ല. കിഫ്ബി വഴി എടുക്കുന്ന ലോൺ ആര് തിരിച്ചടയ്ക്കും എന്ന് മുഖ്യമന്ത്രിയും ധനമന്ത്രിയും പറയണം. അത് സർക്കാരാണ് അടക്കേണ്ടത്.

സാമൂഹ്യ സുരക്ഷാ പെൻഷൻ ഇത്തവണത്തെ ബഡ്ജറ്റിൽ വർധിപ്പിച്ചിട്ടില്ല. നിങ്ങളുടെ ആഡംബരത്തിനായി ജനങ്ങളെ പിഴിയുന്നത് കേന്ദ്ര സർക്കാരിൽ ചാരേണ്ട. സർക്കാർ ധൂർത്ത് കുറച്ചാൽ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനാകും. ജിഎസ്ടി കൗൺസിലിൽ ഒന്നുപറയുക, പുറത്ത് മറ്റൊന്നുപറയുക എന്നതാണ് സംസ്ഥാന സർക്കാരിന്റെ സമീപനം. ജിഎസ്ടി കൗൺസിലിൽ ഒരു എതിർപ്പും ധനമന്ത്രി പറഞ്ഞിട്ടില്ലെന്നും കേന്ദ്രമന്ത്രി വി.മുരളീധരൻ വ്യക്തമാക്കി.

article-image

jfgjhfgh

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed