കെവി തോമസ് ഡൽഹിയിൽ സർക്കാരിന്റെ പ്രത്യേക പ്രതിനിധി


കെവി തോമസിന് സർക്കാർ നിയമനം. ഡൽഹിയിൽ സർക്കാരിന്റെ പ്രത്യേക പ്രതിനിധിയാക്കി. നേരത്തെ മുൻ എംപി എ സമ്പത്ത് ഈയൊരു ചുതല വഹിച്ചിരുന്നു. കെവി തോമസിന്റെ അനുഭവസമ്പത്ത് കേരളത്തിന്റെ വികസനത്തിന് കേന്ദ്ര സർക്കാരിൽ നിന്നും ആവശ്യമായ കാര്യങ്ങൾ നേടിയെടുക്കാൻ കഴിയും എന്ന വിശ്വാസമാണ് ഇയൊരു തീരുമാനത്തിലേക്ക് സംസ്ഥാന സർക്കാർ എത്താൻ കാരണം. കാബിനറ്റ് റാങ്കോടെ നിയമിക്കാനാണ് മന്ത്രിസഭാ തീരുമാനം. പാര്‍ട്ടി വരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ കെ.വി തോമസിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയതാണ്.

ഏറെക്കാലമായി കെ.പി.സി.സി നേതൃത്വവുമായി ഇടഞ്ഞുനിന്ന തോമസ് തൃക്കാക്കര ഉപതെരഞ്ഞടുപ്പ് വേളയിൽ നടന്ന എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തിയെന്ന് കാട്ടി അദ്ദേഹത്തെ പുറത്താക്കിയത്. പിന്നാലെ തോമസ് സി.പി.ഐ എമ്മുമായി സഹകരണം പ്രഖ്യാപിക്കുകയായിരുന്നു.

അതേസമയം കെ.വി തോമസിനെ പരിഹസിച്ച് കെ മുരളീധരൻ രംഗത്ത് എത്തി. ഡൽഹി ക്ലൈമറ്റ് നല്ല ഇഷ്ടമുള്ള ആളാണ് കെ.വി തോമസ്. ഇത്തരം നക്കാപ്പിച്ച കണ്ട് പോകുന്നവർ ഒന്നും കോണ്ഗ്രസിൽ ഇല്ലെന്നും മുരളീധരൻ പറഞ്ഞു.

article-image

fgdd

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed