‘ജനങ്ങൾ‍ക്ക് വിശ്വാസമുള്ള നേതാവ് വേണം’; മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരാൻ തയ്യാറെന്ന് ശശി തരൂർ‍


കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനം ഉന്നമിട്ട് ശശി തരൂർ‍ എംപി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരാൻ തനിക്ക് ബുദ്ധിമുട്ടില്ല. ജനങ്ങൾ‍ക്ക് വിശ്വാസമുള്ള നേതാവ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരണം. കേരളത്തിൽ‍ ശ്രദ്ധിക്കാനാണ് തനിക്ക് ആഗ്രഹം. യുഡിഎഫ് ഘടകക്ഷി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. മാണി വിഭാഗത്തെ ഒപ്പം കൂട്ടണമെന്നും ഒരു ദിനപത്രത്തിന് നൽ‍കിയ അഭിമുഖത്തിലാണ് ശശി തരൂരിന്റെ വാക്കുകൾ‍.

സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള തന്റെ പ്രവേശനത്തിൽ‍ ചർ‍ച്ചകൾ‍ ഇനിയും നടക്കുമെന്നും കോണ്‍ഗ്രസ് പാർ‍ട്ടിയാണ് തീരുമാനം കൈക്കൊള്ളേണ്ടതെന്നുമുള്ള നിലപാടിലാണ് തരൂർ‍. തെരഞ്ഞെടുപ്പിന് ഇനിയും ഒരു വർ‍ഷമുണ്ട്. എംപി മാരിൽ‍ പലരും നിയമസഭയിലേക്ക് മത്സരിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. തനിക്ക് ഇപ്പോൾ‍ മാത്രമല്ല, നേരെത്തെയും കേരളത്തിൽ‍ സ്വീകാര്യതയുണ്ടെന്നും ശശി തരൂർ‍ വിശദീകരിച്ചിരുന്നു.

എന്നാൽ‍ സ്ഥാനാർ‍ത്ഥിത്വം സ്വയം തീരുമാനിക്കലല്ലെന്നും നേതൃത്വമാണ് തീരുമാനങ്ങൾ‍ എടുക്കേണ്ടതെന്നുമായിരുന്നു എം എം ഹസനും വി ഡി സതീശനും അടക്കമുള്ള നേതാക്കളുടെ പ്രതികരണം.

അതേസമയം സ്ഥാനാർ‍ഥിത്വ ചർ‍ച്ചകളിലൂടെ ശശി തരൂർ‍ ഉൾ‍പ്പെടെയുള്ള നേതാക്കൾ‍ തീർ‍ത്ത ആശയക്കുഴപ്പത്തിനിടെ കോൺഗ്രസ് നേതൃയോഗങ്ങൾ‍ക്ക് ഇന്ന് തുടക്കമാവുകയാണ്. പരസ്യ ചർ‍ച്ചകൾ‍ക്കും വിവാദ പ്രസ്താവനകൾ‍ക്കും വിൽ‍ക്കേർ‍പ്പെടുത്തിയുള്ള തീരുമാനം നേതൃയോഗങ്ങളിൽ‍ ഉണ്ടായേക്കും. പുനഃസംഘടനാ ചർ‍ച്ചകളാണ് നേതൃയോഗങ്ങളുടെ മുഖ്യ അജണ്ട.

article-image

dhgdfh

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed