ബഫർ‍ സോൺ‍: 23 മേഖലകൾ‍ക്ക് ഇളവ് തേടി കേരളം സുപ്രിംകോടതിയിൽ


വന്യ ജീവി സങ്കേതങ്ങൾ‍ക്കും ദേശീയ സംരക്ഷിത ഉദ്യാനങ്ങൾ‍ക്കും ചുറ്റും ഒരുകിലോമീറ്റർ‍ ബഫർ‍ സോൺ നിർ‍ബന്ധമാക്കിയ വിധിയിൽ‍ ഇളവ് തേടി കേരളം. കേന്ദ്രം നൽ‍കിയ ഹർ‍ജിയിൽ‍ കക്ഷി ചേരാന്‍ ആവശ്യപ്പെട്ടാണ് കേരളം സുപ്രിം കോടതിയിൽ‍ അപേക്ഷ ഫയൽ‍ ചെയ്തത്. 23 സംരക്ഷിത മേഖലകൾ‍ക്ക് ഇളവ് തേടിയാണ് സംസ്ഥാനം സുപ്രിം കോടതിയെ സമീപിച്ചിരിക്കുന്നത്.

കരട്, അന്തിമ വിജ്ഞാപനങ്ങൾ‍ ഇറങ്ങിയ മേഖലകളിൽ‍ ബഫർ‍ സോണ്‍ വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രിം കോടതിയിൽ കേന്ദ്രസർക്കാർ ഹർജ്ജി സമർപ്പിച്ചിരുന്നു. ഇത്തരം ഇടങ്ങളിലെ ജനവാസമേഖലകളിൽ ഇളവ് അനുവദിക്കണമെന്നാണ് കേന്ദ്രത്തിന്റെ അവശ്യം. കേന്ദ്രസർക്കാർ ഹർജ്ജിയെ പിന്തുണച്ചാണ് കേരളത്തിന്റെ അപേക്ഷ.

കേരളത്തിലെ 17 വന്യ ജീവി സങ്കേതങ്ങളുടെയും ആറ് ദേശീയ സംരക്ഷിത ഉദ്യാനങ്ങളുടെയും ബഫർ‍ സോണ്‍ സംബന്ധിച്ച ശിപാർ‍ശ കേന്ദ്ര വനം−പരിസ്ഥിതി മന്ത്രാലയത്തിന് കേരളം കൈമാറിയിരുന്നു. ഇവയിൽ മതികെട്ടാന്‍ ദേശീയ ഉദ്യാനത്തിന് ചുറ്റുമുള്ള ബഫർ‍ സോൺ സംബന്ധിച്ച് കേന്ദ്രം അന്തിമ വിജ്ഞാപനം പ്രസിദ്ധികരിച്ചിട്ടുണ്ട്.

മാത്രമല്ല പെരിയാർ‍ ദേശീയ ഉദ്യാനം, പെരിയാർ‍ വന്യജീവി സങ്കേതം എന്നിവയിലൊഴിച്ച് മറ്റ് എല്ലാ മേഖലയിലും കേന്ദ്രം കരട് വിജ്ഞാപനവും ഇറക്കിയിട്ടുണ്ട്. ഇങ്ങനെ ആകുമ്പോൾ 23 സംരക്ഷിത മേഖലകളിൽ കേന്ദ്രത്തിന്റെ ഹർജ്ജി അനുവദിച്ചാൽ കേരളത്തിന് ഇളവ് ലഭിയ്ക്കും.

ഇക്കാര്യം സൂചിപ്പിച്ചാണ് കേന്ദ്രത്തിന്റെ ഹർജ്ജിയിൽ കക്ഷിചേരാനുള്ള കേരളത്തിന്റെ അപേക്ഷ. കേന്ദ്ര സർ‍ക്കാർ‍ നൽ‍കിയ അപേക്ഷ ജനുവരി പതിനൊന്നിന് പരിഗണിക്കുമെന്ന് സുപ്രീം കോടതി പരിഗണിയ്ക്കും. ജസ്റ്റിസ് ബി.ആർ‍ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് കേന്ദ്രത്തിന്റെ ഹർ‍ജി പരിഗണിക്കുന്നത്.

article-image

fghdfh

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed