കെകെ മഹേശന്റെ മരണം;‍ തന്നെ ഒന്നാം പ്രതിയാക്കിയ കേസിൽ‍ ഏത് അന്വേഷണവും നേരിടാൻ തയ്യാറെന്ന് വെള്ളാപ്പള്ളി


കണിച്ചുകുളങ്ങര എസ്എൻഡിപി യൂണിയൻ സെക്രട്ടറിയായിരുന്ന കെകെ മഹേശന്‍റെ മരണത്തിൽ ഒന്നാം പ്രതിയാക്കി മാരാരിക്കുളം പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിൽ‍ പ്രതികരണവുമായി വെള്ളാപ്പള്ളി നടേശൻ രംഗത്ത്. കോടതിയെ തെറ്റിദ്ധരിപ്പിച്ച് നേടിയ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് കേസ്. എസ്എൻഡിപി യോഗത്തിന്റെ ഭാരവാഹികൾക്ക് കേസുകളിൽ പ്രതിയാകരുത് എന്ന ആവശ്യവുമായി ബന്ധപ്പെട്ട് കേസ് കോടതിയിലാണ്. നിലവിൽ തന്നെയും മകനെയും കേസിൽ പ്രതിചേർത്തത് എസ്എൻഡിപി യോഗം നേതൃത്വത്തിൽ നിന്നും മാറ്റി നിർത്താനുള്ള ശ്രമത്തിലാണ്.

ഐ ജി ഹർഷിത അട്ടല്ലൂരിയുടെ നേതൃത്വത്തിൽ അന്വേഷണം നടന്ന കേസാണ്. എല്ലാം അന്വേഷിച്ചിട്ട് തെളിവില്ലായെന്ന് പറഞ്ഞു തള്ളി. എസ്എൻഡിപി യോഗത്തെ ലക്ഷ്യം വെച്ചാണ് കേസ് വീണ്ടും കൊണ്ടുവന്നത്. കാണിച്ചുകുളങ്ങര എസ്എൻഡിപി യൂണിയൻ സെക്രട്ടറിയായിരുന്ന കെകെ മഹേശന്റെ മരണത്തിൽ‍ തന്നെ ഒന്നാം പ്രതിയാക്കിയ കേസിൽ‍ ഏത് അന്വേഷണവും നേരിടാൻ‍ തയ്യാറാണെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

കെകെ മഹേശന്റെ മരണവുമായി തനിക്ക് ബന്ധമില്ല. കേസ് സിബിഐ അന്വേഷിക്കട്ടെ. ആരോപണങ്ങൾ‍ക്ക് പിന്നിൽ‍ സമുദായത്തെ തകർ‍ക്കുക എന്ന ലക്ഷ്യമാണെന്നും വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചു. മാരാരിക്കുളം പൊലീസാണ് വെള്ളാപ്പള്ളിയെ ഒന്നാം പ്രതിയാക്കി മഹേശന്റെ മരണത്തിൽ‍ കേസ് രജിസ്റ്റർ‍ ചെയ്തത്. മാനേജർ‍ കെഎൽ‍ അശോകൻ, തുഷാർ‍ വെള്ളാപ്പള്ളി എന്നിവരാണ് കേസിലെ രണ്ടും മൂന്നും പ്രതികൾ‍. ഗൂഢാലോചന, ആത്മഹത്യ പ്രേരണ ഉൾ‍പ്പടെയുള്ള വകുപ്പുകളാണ് പ്രതികൾ‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

article-image

drydry

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed