ആവിക്കല്‍ തോട് മാലിന്യസംസ്‌കരണ പ്ലാന്റിനെതിരായ സമരപ്പന്തല്‍ പൊളിച്ചുമാറ്റിയ നിലയിൽ


കോഴിക്കോട് ആവിക്കല്‍ തോട് മാലിന്യസംസ്‌കരണ പ്ലാന്റിനെതിരായ പ്രതിഷേധക്കാരുടെ സമരപ്പന്തല്‍ പൊളിച്ചുമാറ്റി. രാത്രിയുടെ മറവില്‍ പൊലീസാണ് സമരപ്പന്തല്‍ പൊളിച്ചതെന്ന് ആരോപിച്ച് സമരസമിതി രംഗത്തുവന്നു.

ഇന്ന് രാവിലെയാണ് സമരപന്തല്‍ പൊളിച്ച നിലയില്‍ ആളുകള്‍ കണ്ടത്. ഇന്നലെ രാത്രി 11 30 വരെ സമരസ്ഥലത്ത് ആളുകളുണ്ടായിരുന്നെന്നും രാവിലെ ആയപ്പോഴേക്കും പൊളിച്ചുമാറ്റിയതാണെന്നും സമരക്കാര്‍ ആരോപിച്ചു. സമരം തുടങ്ങിയപ്പോള്‍ കെട്ടിയ പന്തലാണ്. അവിടെയാണ് പൊലീസുകാര്‍ പോലും കിടന്നുറങ്ങുന്നത്. പന്തല്‍ തകര്‍ത്തത് പൊലീസ് തങ്ങളെ കള്ളക്കേസില്‍ കുടുക്കാനാണെന്നും പൊലീസ് നിരീക്ഷണത്തിലുള്ള സ്ഥലത്തെ പന്തലാണ് തര്‍ത്തതെന്നും സമരസമിതി പ്രതിനിധികള്‍ പറഞ്ഞു.

article-image

aa

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed