വി.സിമാർ‍ രാജിവെച്ച്‌ സ്വയം പുറത്തു പോയില്ലെങ്കിൽ‍ കാരണം കാണിക്കൽ‍ നോട്ടീസ് നൽ‍കി പുറത്താക്കുമെന്ന് രാജ്ഭവൻ


വി.സിമാർ‍ രാജിവെച്ച്‌ സ്വയം പുറത്തു പോയില്ലെങ്കിൽ‍ കാരണം കാണിക്കൽ‍ നോട്ടീസ് നൽ‍കി പുറത്താക്കുമെന്ന മുന്നറിയിപ്പുമായി രാജ്ഭവൻ. പകരം ചുമതലക്കാരുടെ പട്ടിക ഇന്ന് തന്നെ പുറത്തിറക്കാനാണ് രാജ്ഭവന്റെ നീക്കം. വി.സിമാർ‍ക്കെതിരെ ഇന്നു തന്നെ നടപടിയുണ്ടാകുമെന്നാണ് രാജ്ഭവൻ വ്യക്തമാക്കിയിരിക്കുന്നത്.

ഇന്ന് 11.30ന് മുമ്പായി രാജിവയ്‌ക്കണമെന്നായിരുന്നു ഗവർ‍ണർ‍ ആരിഫ് മുഹമ്മദ് ഖാൻ വി.സിമാർ‍ക്ക് നൽ‍കിയ നിർ‍ദേശം. എന്നാൽ‍ എല്ലാ വി.സിമാരും രാജി നൽ‍കേണ്ടതില്ലെന്ന തീരുമാനത്തിൽ‍ ഉറച്ചു നിൽ‍ക്കുകയാണ്. ഈ സാഹചര്യത്തിലാണ് രാജ്ഭവന്റെ അടിയന്തര മുന്നറിയിപ്പ്. 

അതിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വാർ‍ത്താസമ്മേളനത്തോടുള്ള പ്രതികരണം തേടിയ മാധ്യമപ്രവർ‍ത്തകരോട് കയർ‍ത്ത് ഗവർ‍ണർ‍ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തെത്തി‍. പാർട്ടി കേഡർ‍മാരോട് സംസാരിക്കാനില്ല. പാർട്ടി കേഡർ ആളുകൾ ജേണലിസ്റ്റ് ആണെന്ന രീതിയിൽ വരുന്നു. പാർട്ടി കേഡർമാർ നുഴഞ്ഞു കയറി, പ്രതികരണം വേണ്ടവർ രാജ്ഭവനെ സമീപിക്കുക. സംസാരിക്കാൻ ആവശ്യമുള്ളവർക്ക് രാജ് ഭവനിലേക്ക് വരാം. ചിലർ മാധ്യമ പ്രവർത്തകർ ആയി നടിക്കുന്നു. അത്തരം ആളുകളോട് സംസാരിച്ചു സമയം കളയാൻ ഇല്ലെന്നും ഗവർ‍ണർ‍ വ്യക്തമാക്കി.

article-image

്ഹിൂ

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed