വടക്കഞ്ചേരി അപകടം:‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി


വടക്കഞ്ചേരി ബസ് അപകടത്തിൽ‍ സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി. കോടതി നിരോധിച്ച ഫ്‌ളാഷ് ലൈറ്റുകളും, ശബ്ദ സംവിധാനങ്ങളും വാഹനത്തിൽ‍ ഉപയോഗിച്ചിരിക്കുന്നു എന്ന് നിരീക്ഷിച്ച കോടതി ആരാണ് ബസിന് ഫിറ്റ്‌നസ് സർ‍ട്ടിഫിക്കറ്റ് നൽ‍കിയതെന്നും ചോദിച്ചു. അപകടത്തിൽ‍ പൊലീസിനോടും മോട്ടോർ‍ വാഹന വകുപ്പിനോടും കോടതി റിപ്പോർ‍ട്ട് തേടിയിട്ടുണ്ട്. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ‍ നാളെ ഹാജരാകണം. ഒരു വാഹനത്തിലും ഫ്‌ളാഷ് ലൈറ്റുകളും നിരോധിത ഹോണുകളും ഉപയോഗിക്കരുതെന്നും കോടതി വ്യക്തമാക്കി. ഇത്തരം വാഹനങ്ങൾ‍ പിടിച്ചെടുക്കണമെന്നും നിർ‍ദേശമുണ്ട്. 

ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു അപകടമുണ്ടായത്. എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതൻ സ്‌കൂളിൽ‍ നിന്ന് വിനോദയാത്രയ്ക്ക് പോയ കുട്ടികളുടെ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് കെഎസ്ആർ‍ടിസി ബസിന്റെ പിന്നിൽ‍ ഇടിക്കുകയായിരുന്നു. കൊട്ടാരക്കര കോയമ്പത്തൂർ‍ സൂപ്പർ‍ഫാസ്റ്റ് ബസിലാണ് ടൂറിസ്റ്റ് ബസ് ഇടിച്ചത്. അപകടത്തിൽ‍ മരിച്ച ഒന്‍പത് പേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിൽ‍ അഞ്ച് പേർ‍ വിദ്യാർ‍ത്ഥികളും ഒരാൾ‍ അധ്യാപകനും മൂന്ന് പേർ‍ കെഎസ്ആർ‍ടിസി യാത്രക്കാരുമാണ്. എൽ‍ന ജോസ് (15), ക്രിസ്വിന്ത് (16), ദിവ്യ രാജേഷ്( 16), അധ്യാപകനായ വിഷ്ണു(33), അഞ്ജന അജിത് (16) എന്നിവരും കെഎസ്ആർ‍ടിസി ബസിൽ‍ യാത്ര ചെയ്തിരുന്ന ഇമ്മാനുവൽ‍ (16) ദീപു (25) രോഹിത് (24) എന്നിവരുമാണ് മരിച്ചത്. 

ടൂറിസ്റ്റ് ബസിന്റെ അമിത വേഗമാണ് അപകടത്തിന് കാരണമായതെന്നാണ് ആരോപണം.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed