മയക്കുമരുന്നും ലഹരിഗുളികകളുമായി യുവാവ് അറസ്റ്റിൽ


കൊല്ലം ജില്ലയിൽ മാരകമയക്കുമരുന്നും ലഹരിഗുളികകളുമായി യുവാവ് അറസ്റ്റിൽ. കുന്നത്തൂർ‍ പോരുവഴി ഇടക്കാട് മലവാതിൽ‍ ശ്രീമൂലം വീട്ടിൽ‍ ഉദയൻ‍ (20) ആണ് എക്‌സൈസിന്റെ പിടിയിലായത്. എം.ഡി.എം.എയും ലഹരിഗുളികകളുമായി യുവാവ് അറസ്റ്റിൽ. കുന്നത്തൂർ‍ പോരുവഴി ഇടക്കാട് മലവാതിൽ‍ ശ്രീമൂലം വീട്ടിൽ‍ ഉദയൻ (20) ആണ് എക്‌സൈസിന്റെ പിടിയിലായത്.

ഇയാളിൽ‍ നിന്ന് 875 മില്ലി ഗ്രാം എം.ഡി.എം.എയും മറ്റൊരു ഗുളികയുമാണ് പിടിച്ചെടുത്തത്. ലഹരി വസ്തുക്കൾ‍ കടത്താന്‍ ഉപയോഗിച്ച സ്‌കൂട്ടറും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. വരുംദിവസങ്ങളിൽ‍ കൂടുതൽ‍ റെയ്ഡ് തുടരുമെന്നും എക്‌സൈസ് സംഘം അറിയിച്ചു.

ഒരുമാസമായി ലഹരിവിൽ‍പനക്കാരുടെ പ്രവർ‍ത്തനങ്ങൾ‍ എക്‌സൈസ് സംഘം നിരീക്ഷിച്ച് വരികയായിരുന്നു. ബംഗളൂരു യാത്രയിൽ‍ മുളവന സ്വദേശിയായ യുവാവിൽ‍നിന്നാണ് ഉദയൻ ലഹരിമരുന്ന് ഉപയോഗം തുടങ്ങിയത്. പിന്നീട് ലഹരിവിൽ‍പനയിലേക്ക് മാറുകയായിരുന്നു. ഉദയനെ ചോദ്യംചെയ്തതിൽ‍നിന്നും ജില്ലയിലെ മയക്കുമരുന്ന് ഉപയോഗിക്കുന്നതും വിൽപനക്കാരുമായ നിരവധി യുവാക്കളുടെ വിവരങ്ങൾ‍ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

ഡെപ്യൂട്ടി എക്സൈസ് കമീഷണർ‍ ബി. സുരേഷിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ‍ ശാസ്താംകോട്ട എക്സൈസ് ഇൻസ്പെക്ടർ‍ അജയകുമാർ‍, അസി. എക്സൈസ് ഇൻസ്പെക്ടർ‍ സനിൽ‍കുമാർ‍, പ്രത്യേക ഷാഡോ അംഗങ്ങളായ അനീഷ്, അജയൻ, ശ്യാംകുമാർ‍, അശ്വന്ത് എസ്. സുന്ദരം എന്നിവരടങ്ങിയ എക്സൈസ് സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

article-image

xhjj

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed