മഞ്ചേരി സഹകരണ ബാങ്കിൽ സെർവർ ഹാക്ക് ചെയ്ത് 70 ലക്ഷം തട്ടിയ നൈജീരിയക്കാർ അറസ്റ്റിൽ


മഞ്ചേരി സഹകരണ ബാങ്കിൽ സെർവർ ഹാക്ക് ചെയ്ത് നൈജീരിയക്കാർ 70 ലക്ഷം രൂപ തട്ടി. നൈജീരിയൻ സ്വദേശികളായ ഇക്കെന്ന കോസ്‌മോസ്, ഇമ്മാക്കുലേറ്റ് ചിന്നസ എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ ഡൽഹിയിൽ വച്ചാണ് ഇവർ പിടിയിലാകുന്നത്. നാല് അക്കൗണ്ടുകളിൽ നിന്നായി 70 ലക്ഷം രൂപയാണ് ഇവർ തട്ടിയത്. ഇടനിലക്കാരുടെ സഹായത്തോടെയാണ് തട്ടിപ്പ് നടന്നതെന്നാണ് വിവരം. തട്ടിപ്പിന് ഇടനിലക്കാരായി പ്രവർത്തിച്ചവർക്ക് പണം കൈമാറിയതായി ഇരുവരും പോലീസിന് മൊഴി നൽകിയിട്ടുണ്ട്.

ബാങ്ക് മാനേജർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവി സുജിത്ത് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു. തുടർന്ന് ഡൽഹിയിൽ ക്യാമ്പ് ചെയ്തു കഴിഞ്ഞ 10 ദിവസമായി നടത്തിയ അന്വേഷണത്തിലാണ് നൈജീരിയൻ സ്വദേശികളെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. സെർവർ ഹാക്ക് ചെയ്യുന്നതിലുൾപ്പെടെ ഇടനിലക്കാർ സഹായിച്ചതായാണ് സൂചന. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബാങ്കിന് സാങ്കേതിക സഹായം നൽകിയ കമ്പനികളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. ഇതാദ്യമായാണ് സഹകരണ ബാങ്കിന്റെ സെർവർ ഹാക്ക് ചെയ്ത് നൈജീരിയക്കാർ പണം തട്ടുന്നത്.

article-image

ംപമ

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed