കേരളത്തിന് ഫ്‌ളഡ് കൺട്രോൾ അണക്കെട്ടുകൾ വേണമെന്ന് വൈദ്യുതി മന്ത്രി; ഡാമുകൾ തുറന്നത് ജനസുരക്ഷ കണക്കിലെടുത്ത്


ഫ്‌ളഡ് കൺട്രോൾ അണക്കെട്ടുകൾ നിർമിക്കണമെന്ന് വൈദ്യുത മന്ത്രി കെ കൃഷ്ണൻകുട്ടി. കഴിഞ്ഞ വർഷങ്ങളിലെ പ്രളയത്തിന്റെ അനുഭവങ്ങൾ പരിശോധിക്കുമ്പോൾ കേരളത്തിന് ഏറ്റവും നല്ലത് അതാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് അണക്കെട്ടുകൾ തുറന്ന സാഹചര്യത്തെക്കുറിച്ച് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.കക്കി-ആനത്തോട് അണക്കെട്ടിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കക്കി-ആനത്തോട് അണക്കെട്ടിൽ ആവശ്യമെങ്കിൽ നാളെ രാവിലെ നിയന്ത്രിതമായ രീതിയിൽ കുറഞ്ഞ അളവിൽ ജലം പുറത്തേക്ക് ഒഴുക്കുമെന്ന് മുന്നറിയിപ്പുണ്ട്.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed