സിവിക് ചന്ദ്രനെതിരെ വീണ്ടും പീഡന കേസ്


സാഹിത്യകാരൻ‍ സിവിക് ചന്ദ്രനെതിരെ വീണ്ടും പീഡന കേസ്. 2020 ഫെബ്രുവരിയിൽ‍ യുവ എഴുത്തുകാരിയെ കോഴിക്കോട് വച്ച് പീഡിപ്പിക്കാൻ‍ ശ്രമിച്ചുവെന്നാണ് കേസ്. യുവതിയുടെ പരാതിയിൽ‍ കോഴിക്കോട് കൊയിലാണ്ടി പോലീസ് പീഡന ശ്രമത്തിന് കേസെടുത്തു. മറ്റൊരു പീഡന പരാതിയിൽ‍ സിവിക് ചന്ദ്രന്‍റെ മുൻകൂർ‍ ജാമ്യാപേക്ഷ കോഴിക്കോട് സെഷൻസ് കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് പുതിയ കേസ് രജിസ്റ്റർ‍ ചെയ്തിരിക്കുന്നത്.

പുസ്തക പ്രകാശന ചടങ്ങിനായി കൊയിലാണ്ടി നന്തിയിൽ‍ ഒത്തുകൂടിയപ്പോൾ‍ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. സ്ത്രീത്വത്തെ അപമാനിക്കൽ‍, ലൈംഗികാതിക്രമം, പട്ടികജാതി, പട്ടികവർ‍ഗക്കാർ‍ക്കെതിരെയുള്ള അതിക്രമം തടയൽ‍ നിയമം തുടങ്ങിയ വകുപ്പുകൾ‍ പ്രകാരമാണ് ആ കേസെടുത്തത്. എന്നാൽ‍ സിവിക് ചന്ദ്രൻ ഇപ്പോഴും ഒളിവിലാണ്. ഇയാളുടെ മൊബൈൽ‍ ഫോൺ സ്വിച്ച് ഓഫാണ്.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed